പാലത്തായി കേസ്; എം.എസ്.എഫ് ക്രൈംബ്രാഞ്ച് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
text_fieldsകണ്ണൂര്‍: എം.എസ്.എഫ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അട്ടിമറിക്കെതിരെയായിരുന്നു എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരുമായി പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ. നജാഫ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഷജീര്‍ ഇഖ്ബാല്‍, ജില്ല ജനറല്‍ സെക്രട്ടറി ഒ.കെ. ജാസിര്‍, ട്രഷറര്‍ സാദിഖ് പാറാട്, സെക്രട്ടറി സഹൂദ് മുഴപ്പിലങ്ങാട്, സമീഹ് മാട്ടൂല്‍, ഇജാസ് ആറളം, ഷംസീര്‍ പുഴാതി, പി.ടി.കെ. മുര്‍ഷിദ്, തസ്ലീം അടിപ്പാലം, ഷാനിബ് കാനച്ചേരി, ജവാദ് പാളയം, അസ്ലം പാറേത്, എം.കെ. റംഷാദ്, താഹിര്‍ മട്ടന്നൂര്‍, അഫ്സല് മട്ടാമ്പ്രം, ഷഹ്ബാസ് കായ്യത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ നിന്ന് പ്രകടനമായാരംഭിച്ച മാര്‍ച്ച് ക്രൈം ബ്രാഞ്ച് ഓഫിസിനുമുന്നില്‍ പൊലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ നിയന്ത്രണം മറികടന്ന് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
മാര്‍ച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാതിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷജീര്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി.വി. ഇബ്രാഹിം മാസ്റ്റര്‍, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ. നജാഫ്, ജില്ല ജനറല്‍ സെക്രട്ടറി ഒ.കെ. ജാസിര്‍, ജില്ല ട്രഷറര്‍ സാദിഖ് പാറാട് എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് ഷുഹൈബ് കൊതേരി, യൂനുസ് പടന്നോട്ട്, റംഷാദ് ആടൂര്, നസീര്‍ പുറത്തില്‍, എം.കെ.പി. മുഹമ്മദ്, ഉമര്‍ വളപട്ടണം, കെ.െക. അനസ്, ബാസിത് മാണിയൂര്‍, സജ്ഫീര്‍ ഓണപറമ്പ, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്കി. സംഭവത്തില്‍ എം.എസ്.എഫ് നേതാക്കളായ സാജിര്‍ ഇക്ബാല്‍, ഒ.കെ. ജാസില്‍, സി.കെ. നജാഫ്, ഇജാസ് ആറളം, സജിദ് പാറാട്, ഷംസീര്‍ പുഴാതി, സുഹൈദ് കോതേരി എന്നിവര്‍ ഉള് െപ്പടെ കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.