പാലത്തായി പീഡനം: തിരുവോണ നാളിൽ സെക്രേട്ടറിയറ്റ് പടിക്കൽ ഉപവാസം നടത്തും
text_fieldsവളാഞ്ചേരി: പാലത്തായി പീഡന വിഷയത്തിൽ സംസ്ഥാന സർക്കാറും ബി.ജെ.പിയും നടത്തുന്ന ഒത്തുകളിയിലൂടെ കേരളവും കേരള സംസ്കാരവും അപമാനിക്കപ്പെട്ടുവെന്ന് ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓൺലൈൻ യോഗം വിലയിരുത്തി.
പീഡനത്തിന് ഇരയായ പാലത്തായിയിലേയും വാളയാറിലേയും പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന ഐ.ടി സെൽ കൺവീനർ രാജാജി മഹേഷ് തിരുവോണ നാളിൽ സെക്രേട്ടറിയറ്റ് കവാടത്തിൽ ഏകദിന ഉപവാസം നടത്തും. സംസ്ഥാന പ്രസിഡൻറ് ബാവ മാഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഷജീം അമ്പനാട്ട് തിരുവനന്തപുരം, ഷാനവാസ് കൊല്ലം, ടി.വി. സലാഹുദീൻ, ശ്രീകുമാർ തിരുവനന്തപുരം, ഇഖ്ബാൽ തൃശൂർ, മുബാറക് വളാഞ്ചേരി, റസാക്ക് ഖത്തർ, ഗുലാം ഒമാൻ, അക്ബർ കൊല്ലം, മഹേഷ് മലപ്പുറം, ലാലി കൊല്ലം, ജമീലാബീവി കാസർകോട്, ഫസീല കണിയാപുരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.