പാലത്തായി കേസിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണം: ബെന്നി ബഹനാൻ
text_fieldsകൊച്ചി: പാലത്തായി പീഡന കേസിൽ ഇരയായ പെൺകുട്ടിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് തള്ളിക്കളഞ്ഞ് അന്വേഷണ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. പ്രതിക്ക് ജാമ്യം ലഭിക്കാൻ പെൺകുട്ടിക്കെതിരെ ആരോപണങ്ങൾ കെട്ടിച്ചമച്ച ഉദ്യോഗസ്‌ഥർക്കെതിരെ മാതൃകാപരമായ നടപടി വേണം. നാലാം ക്‌ളാസിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച നരാധമന്മാരെ സംരക്ഷിക്കാനാണ് ക്രൈം ബ്രാഞ്ചും പോലീസും ഒത്തുകളിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയെ തേജോവധം ചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കുട്ടിയെ കൗൺസിലർമാരുടെ മുന്നിൽ കൊണ്ടുപോയ ശേഷം മൊഴി പ്രതികൾക്ക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇത് നിന്ദ്യവും ക്രൂരവുമായ നടപടിയാണ്. പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി എടുക്കുകയാണ് വേണ്ടതെന്നും ബെന്നി ബഹനാൻ പറഞ്ഞു. പെൺകുട്ടിക്ക് നീതി നിഷേധിക്കാനാണ് കേസിന്റെ തുടക്കം മുതൽ പോലീസ് ശ്രമിക്കുന്നതെന്നും യു.ഡി.എഫ് കൺവീനർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.