Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി:...

പാലത്തായി:  പെൺകുട്ടിയുടെ മൊഴിയെടുക്കൽ തുടരുന്നു 

text_fields
bookmark_border
palathayi.jpg
cancel

കണ്ണൂർ:  പാലത്തായിയിൽ പീഡനകേസ്​ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്​ സംഘം പീഡനത്തിന്​ ഇരയായ പെൺകുട്ടിയിൽനിന്ന്​ മൊഴിയെടുക്കുന്നത്​ തുടരുന്നു.  എ.എസ്​.പി രേഷ്​മ രമേഷി​​െൻറ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ കൗൺസിലർമാരും ബുധനാഴ്​ചയും പെൺകുട്ടിയുടെ വീട്ടിലെത്തി.  ​െചാവ്വാഴ്​ചയും സംഘം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. ഒരാഴ്​ചക്കിടെ ഇത്​ മൂന്നാം തവണയാണ്​ ​​ൈ​ക്രംബ്രാഞ്ച്​ സംഘം പെൺകുട്ടിയു​െട വീട്ടിലെത്തുന്നത്​.

ബി.ജെ.പി നേതാവും അധ്യാപകനുമായ​ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജ​ൻ പീഡിപ്പിച്ചുവെന്നാണ്​ പെൺകുട്ടി  ചൈൽഡ്​ ലൈനിലും പൊലീസിനും നേരത്തേ നൽകിയ മൊഴി. ഇതനുസരിച്ച്​ പാനൂർ പൊലീസ്​ ​പോസ്​കോ വകുപ്പുകൾ ഉൾപ്പെടുത്തി ​​കേസ്​ രജിസ്​റ്റർ ചെയ്​തു. എന്നാൽ, പിന്നീട്​ ​േകസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്​ തലശ്ശേരി മജിസ്​ട്രേറ്റ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്​സോ വകുപ്പുകൾ ഒഴിവാക്കി.  തൊട്ടടുത്ത ദിവസം പ്രതിക്ക്​ ജാമ്യം ലഭിക്കുകയും ചെയ്​തു.  മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന്​ ക്രൈംബ്രാഞ്ച്​ മേധാവി ഐ.ജി ​​ എസ്​. ശ്രീജിത്ത്​ വെളിപ്പെടുത്തിയതും വിവാദമായിരുന്നു. 

ഇതേതുടർന്ന്​  പെൺകുട്ടിയുടെ മാതാവ്​ മുഖ്യമന്ത്രിക്ക്​ പരാതിയുടെ അടിസ്​ഥാനത്തിലാണ്​   എ.എസ്​.പി രേഷ്​മ രമേഷിനെയും കാസർകോട്​ ജില്ല പൊലീസ്​ മേധാവി ഡി. ശിൽപയെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്​.  പെൺകുട്ടിയിൽനിന്ന്​ ക്രൈംബ്രാഞ്ച്​ സംഘം നേരിട്ട്​ രേഖപ്പെടുത്തുന്ന മൊഴി കേസി​​െൻറ ഭാവിയിൽ നിർണ്ണായകമാണ്​.  കൗൺസിലർമാരുടെ കൂടി സഹായത്തോടെ കൃത്യമായ വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ്​ ക്രൈംബ്രാഞ്ച്​ നടത്തുന്നതെന്നാണ്​ അന്വേഷണ സംഘം നൽകുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspalathayi rape case
News Summary - PALATHAYI RAPE CASE-Kerala news
Next Story