പാലത്തായി: ഐ.ജി. ശ്രീജിത്തിന്‍റെ നിയമനോത്തരവ് കത്തിച്ച് വിമൻ ജസ്റ്റിസ് പ്രതിഷേധം
text_fieldsകണ്ണൂർ: പാലത്തായി പീഡനക്കേസ് അട്ടിമറിക്കുന്നതിൽ ആരോപണവിധേയനായ ഐ.ജി. ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ്
കണ്ണൂർ ജില്ല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രതീകാത്മകമായി നിയമന ഉത്തരവ് കത്തിച്ചു.
പാലത്തായി കേസ് അട്ടിമറിച്ച ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് തലവനാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അവർ പറഞ്ഞു. പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ കുറ്റപത്രത്തിൽനിന്ന് പോക്സോ ഒഴിവാക്കുകയും മെഡിക്കൽ റിപ്പോർട്ട് പൂഴ്ത്തി വെക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് തലവനാക്കിയതിലൂടെ എൽ.ഡി.എഫ് സർക്കാർ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ തങ്ങളുടെ നിലപാടാണ് വ്യക്തമാക്കിയത്.
കേസ് അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കൊടുക്കുന്ന നിലപാടാണ് വാളയാറിലും കണ്ടത്.
സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വിമൻ ജസ്റ്റിസ് നേതൃത്വം നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്‍റ് ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. നാണി ടീച്ചർ, സി. ഹസീന, പി.സി. ഷമ്മി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.