Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയത്തിൽ സർക്കാറിന്...

മദ്യനയത്തിൽ സർക്കാറിന് ജനപക്ഷ നിലപാടില്ല –പാളയം ഇമാം

text_fields
bookmark_border
Palayam  imam
cancel

കോ​ട്ട​യം: മ​ദ്യ​ന​യ​ത്തി​ൽ സ​ർ​ക്കാ​റി​​ന്​ ജ​ന​പ​ക്ഷ നി​ല​പാ​ടി​ല്ലെ​ന്നും സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ത​രു​ന്ന​വ​ർ​ക്ക് മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും പാ​ള​യം ഇ​മാം ഡോ. ​വി.​പി. സു​ഹൈ​ബ് മൗ​ല​വി. കോ​ട്ട​യ​ത്ത്‌ സം​യു​ക്ത ക്രൈ​സ്ത​വ മ​ദ്യ​വ​ർ​ജ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച 'മ​യ​പ്പെ​ടു​ത്ത​രു​ത് മ​ദ്യ​ന​യം' എ​ന്ന മ​ത​മേ​ല​ധ്യ​ക്ഷ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ധ്വ​നി​പ്പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ഇ​ത് നി​ല​പാ​ടെ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും വി​ര​ൽ​ത്തു​മ്പി​ൽ ഇ​രി​ക്കു​ന്ന സ​മ്മ​തി​ദാ​നാ​വ​കാ​ശം ബോ​ധ്യ​ത്തോ​ടെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​റി​െൻറ വി​ക​സ​ന​ന​യം അം​ഗീ​ക​രി​ക്കു​ന്ന​വ​ർ​ക്കു​പോ​ലും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല മ​ദ്യ​ന​യ​മെ​ന്ന്​ ശാ​ന്തി​ഗി​രി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ണ്ട് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത സ​ർ​ക്കാ​ർ മ​ദ്യ​ന​യ​ത്തി​ൽ മ​ദ്യ​പ്ര​ള​യം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ ബി​ഷ​പ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ​കൂ​റി​ലോ​സ് ആ​രോ​പി​ച്ചു. വ​രു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ദ്യ​നി​രോ​ധ​ന വാ​ഗ്ദാ​നം ന​ൽ​കാ​ത്ത​വ​ർ​ക്ക് വോ​ട്ട് ന​ൽ​കി​െ​ല്ല​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു.

മു​ഖ്യാ​തി​ഥി​ക​ൾ ചേ​ർ​ന്ന് സ​മ​ര​ജ്വാ​ല തെ​ളി​യി​ച്ചു. ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് ഐ​ക്യ​ദാ​ർ​ഢ്യ സ​ന്ദേ​ശം ന​ൽ​കി. സം​യു​ക്ത ക്രൈ​സ്ത​വ മ​ദ്യ​വ​ർ​ജ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. അ​ല​ക്സ് പി. ​ഉ​മ്മ​ൻ, ഡോ. ​എം.​സി. സി​റി​യ​ക്, പ്ര​ഫ. ഡോ. ​സാ​ബു ഡി. ​മാ​ത്യു, കോ​ശി മാ​ത്യു, റ​വ. ഡോ. ​ടി.​ടി. സ​ഖ​റി​യ, റ​വ. തോ​മ​സ്‌ പി. ​ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentPalayam imam
Next Story