ഫലസ്തീൻ പോരാട്ടം: ഇന്ത്യൻ ജനത ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷ -ഇസ്മാഇൗൽ ഹനിയ്യ
text_fieldsകോഴിക്കോട്: സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിൽ നിസ്തുല സംഭാവനയർപ്പിച്ച ഇന്ത്യൻ ജനതയുടെ പിന്തുണ എന്നും തങ്ങൾക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫലസ്തീൻ മുൻ പ്രധാനമന്ത്രി ഇസ്മാഇൗൽ ഹനിയ്യ. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് കെ.പി. കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച ഖുദ്സ് െഎക്യദാർഢ്യ സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികളുടെ പോരാട്ടം ഭീകരതയല്ല, അധിനിവേശക്കാരാണ് യഥാർഥ ഭീകരവാദികൾ. ആക്രമണങ്ങൾ തുടരുന്ന ഇസ്രായേൽ നിരന്തരം തെറ്റ് ആവർത്തിക്കുകയാണ്. ദൈവസഹായത്താൽ ഖുദ്സിനെതിരായ നീക്കം പരാജയപ്പെടുത്താൻ ഞങ്ങളുടെ ചെറുത്തുനിൽപിന് സാധിച്ചു. പടക്കോപ്പുകളൊന്നുമില്ലാത്ത തങ്ങൾക്ക് സത്യവും ആദർശവും മാത്രമാണ് ആയുധം. അധിനിവേശക്കാരെ പുറത്താക്കി മസ്ജിദുൽ അഖ്സയിൽ ഞങ്ങൾ പ്രാർഥിക്കുകതന്നെ ചെയ്യും. ഇന്ത്യൻ ജനതയും മാറിവരുന്ന ഭരണകൂടങ്ങളും ഫലസ്തീൻ പോരാട്ടത്തെ പിന്തുണച്ചതാണ് ചരിത്രമെന്നും അത് തുടരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിേച്ചർത്തു.
ഫലസ്തീെൻറ ചരിത്രവും അടയാളങ്ങളും ഇല്ലാതാക്കാനാണ് ഇപ്പോൾ ഇസ്രായേലിെൻറ ശ്രമമെന്നും ഇതിനെതിരായ ചെറുത്തുനിൽപിൽ ഫലസ്തീൻ ജനതക്കൊപ്പം ഇന്ത്യൻ ജനതയുമുണ്ടാകുമെന്നാണ് വിശ്വാസമെന്നും ഫലസ്തീൻ മാധ്യമപ്രവർത്തക മഫാസ് യൂസുഫ് സാലിഹ് പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തീവ്രവാദികളാക്കി മുദ്രകുത്തി സ്വന്തം മണ്ണിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഇസ്രായേൽ ക്രൂരമായ മർദന, പീഡനങ്ങളാണ് നടത്തുന്നത്. മണിക്കൂറുകളോളം വൈദ്യുതി വിച്ഛേദിച്ച് ഫോൺ വിനിമയംപോലും അസാധ്യമാക്കുന്നു. സ്ത്രീകളും കുട്ടികളും നിരന്തരം ആക്രമിക്കപ്പെടുന്നു. ഫലസ്തീെൻറ യഥാർഥ ചിത്രം ചില മാധ്യമങ്ങൾ മൂടിവെക്കുകയാണെന്നും സാലിഹ് കൂട്ടിച്ചേർത്തു.
ഇന്ത്യ എന്നും ഫലസ്തീനൊപ്പമായിരുന്നു. ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെ ഫലസ്തീൻ പോരാട്ടങ്ങൾക്ക് പിന്തുണയേകി. കേരള ജനതയുടെ എക്കാലത്തുമുള്ള പിന്തുണയിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ കേന്ദ്ര സർക്കാറിെൻറ നിലപാട് പക്ഷപാതപരവും അക്രമത്തോട് നിസ്സംഗത പുലർത്തുന്ന നയവ്യതിയാനവുമാെണന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കുറ്റപ്പെടുത്തി. പ്രശ്നത്തിൽ ഇന്ത്യയുടെ സമീപനവും നീതിബോധവും എന്നും പ്രശംസിക്കപ്പെട്ടതാണ്. പക്ഷേ, ഇപ്പോഴത്തെ സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേട്ടനായുടെയും ഇരയുടെയും കൂടെ തങ്ങളുണ്ടെന്ന് പറയുന്ന കേന്ദ്ര സർക്കാർ നിലപാട് ശുദ്ധ കാപട്യമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആർ.എസ്.എസ് നയിക്കുന്ന സർക്കാർ ഇസ്രായേലിനൊപ്പമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കെ.പി. രാമനുണ്ണി, ഡോ. ഹുസൈൻ മടവൂർ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ശൈഖ് മുഹമ്മദ് കാരകുന്ന്, അഫീദ അഹ്മദ്, എ. ആദിൽ എന്നിവർ സംസാരിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി സംബന്ധിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഉമർ ആലത്തൂർ സ്വാഗതവും കെ.സി. അൻവർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.