Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2021 10:28 PM IST Updated On
date_range 27 Sept 2021 10:28 PM ISTപാലിയേക്കരയിലെ ടോൾ നിർത്തുമോ? കരാർ കാലാവധി നീട്ടിയതിനെതിരായ ഹരജിയിൽ നോട്ടീസ്
text_fieldsbookmark_border
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത പാലിയേക്കരയിലെ ടോൾ പിരിവ് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി 2028 വരെ നീട്ടി നൽകിയതിനെതിരായ ഹരജിയിൽ എതിർകക്ഷികൾക്ക് ഹൈകോടതി നോട്ടീസ്.
ടോൾ പിരിവിലൂടെ നിർമാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാൽ കരാർ നീട്ടിയ നടപടി തടയണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ട് നൽകിയ ഹരജിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ദേശീയപാത അതോറിറ്റി, കരാർ കമ്പനി എന്നിവക്ക് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ െബഞ്ച് നോട്ടീസ് ഉത്തരവായത്.
മൂന്നാഴ്ചക്കകം വിശദീകരണ പത്രിക സമർപ്പിക്കാനാണ് നിർദേശം. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് ടോൾ പിരിക്കാൻ കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story