Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ പാലിയേറ്റിവ്​...

ഇന്ന്​ പാലിയേറ്റിവ്​ കെയർ ദിനം: ജീവിതത്തി​െൻറ വീണ്ടെടുപ്പ്​ എന്ന മഹാസേവനം

text_fields
bookmark_border
Palliative Care
cancel

രോഗം ദൈവശാപമോ കോപമോ അല്ല; ജീവിക്കുന്നതി​​െൻറ വിലയാണ്​. ജീവിതത്തി​​െൻറ സങ്കീർണസാഹചര്യങ്ങളാൽ കിടപ്പിലായിപ്പോകുന്ന, ദീർഘകാലം പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം വളരെ ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു​. ഇൗ ഹതഭാഗ്യരായ രോഗികൾക്ക്​ (കിടപ്പിലായവർക്കും അല്ലാത്തവർക്കും) സാന്ത്വന പരിചരണ കൂട്ടായ്​മ നൽകുന്ന സേവനത്തി​​െൻറ ആഴം വളരെ വലുതാണെന്ന്​ 18 വർഷത്തിലേറെയായി പാലിയേറ്റിവ്​ പ്രസ്​ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിൽനിന്ന്​ ബോധ്യപ്പെട്ട കാര്യം.

'രോഗീപരിചരണം ബന്ധുക്കളുടെയും കുടുംബത്തി​​െൻറയും മാത്രമല്ല, സമൂഹത്തി​​െൻറ​ കൂടി ബാധ്യതയാണ്​' എന്നതും 'ചികിത്സക്ക്​ പരിമിതിയുണ്ട്, എന്നാൽ സാന്ത്വനപരിചരണത്തിന്​ പരിമിതികളില്ല' എന്നതും പാലിയേറ്റീവി​​െൻറ വിഖ്യാത മുദ്രാവാക്യങ്ങളാണ്​. 2020 ജനുവരി മുതൽ ലോകം കോവിഡി​​െൻറ ഭീകര പ്രതിസന്ധികളിൽ ഉഴലുകയാണല്ലോ. 'പാലിയേറ്റിവ്​ പരിചരണം നിലച്ചുപോവരുത്​' എന്നതാണ്​ പാലിയേറ്റിവ്​ കെയർ ദിനാചരണത്തി​​െൻറ ഈ വർഷത്തെ മുദ്രാവാക്യം.

കോവിഡ്​-19​​ െൻറ തുടക്കത്തിൽ പൊതുജനങ്ങൾ രോഗത്തി​​െൻറ ഭീതിയിലമർന്നപ്പോൾ പല സേവന പ്രവർത്തനങ്ങളും വെട്ടിച്ചുരുക്കാൻ നിർബന്ധിതമായി. അതിനാൽ നിരാലംബരായ കുറെ രോഗികൾക്ക്​ ലഭ്യമാകേണ്ട സാന്ത്വന ശുശ്രൂഷ നഷ്​ടപ്പെടുകയും കോവിഡ്​ ബാധയുടെ ഭീഷണിയുണ്ടായ സാഹചര്യത്തിൽ വളണ്ടിയർ സേവനം നിലച്ചുപോവുകയും ചെയ്​തു. കോവിഡിനോടൊപ്പം ജീവിക്കുകയും നഷ്​ടപ്പെട്ടുപോയ എല്ലാ സേവനങ്ങളും മുൻകാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കുകയും ചെയ്യുക എന്നതാണ്​ പാലിയേറ്റിവ്​ കെയർ ദിനാചരണത്തി​​െൻറ പ്രധാന ലക്ഷ്യം.

പാലിയേറ്റിവ്​ കെയർ ഒരു സമ്പൂർണ പരിചരണമാണ്​. ഒരാൾ രോഗിയായിക്കഴിഞ്ഞാൽ അയാളെ പരിശോധനക്ക്​ വിധേയമാക്കി രോഗനിർണയം നടത്തി മരുന്ന്​ നൽകുന്ന പരിമിത സേവനമല്ല പാലിയേറ്റീവി​േൻറത്​. കാൻസർ ബാധിതർ, ദീർഘകാല പരിചരണം ആവശ്യമുള്ള രോഗികൾ, കിഡ്​നി രോഗികൾ, മറവിരോഗം ബാധിച്ചവർ ഇത്തരത്തിലുള്ള എല്ലാ രോഗികളും ശാരീരികം മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീ​യവുമായ വളരെയധികം പ്രശ്​നങ്ങൾ അനുഭവിക്കുന്നുണ്ട്​. ഇതിനെയെല്ലാം മുൻഗണനക്രമമനുസരിച്ച്​ അഡ്രസ്​ ചെയ്യുന്ന ഒരേയൊരു ശുശ്രൂഷാ പ്രസ്​ഥാനമാണ്​ പാലിയേറ്റിവ്​.

കുടലിനെ ബാധിക്കുന്ന ക്രോൺസ്​ഡിസീസ്​ എന്ന മാരകരോഗം ബാധിച്ച്​ ഒരു നാൽപത്തേഴുകാരൻ കിടപ്പിലായി. യഥാർഥത്തിൽ രോഗം കൊണ്ടല്ല അദ്ദേഹം ശയ്യാവലംബിയായത്​. തനിക്കീ ജന്മത്തിൽ രോഗത്തിൽനിന്ന്​ മോചനമി​െല്ലന്നും തന്നെയും കുടുംബത്തെയും സഹായിക്കാനാരുമില്ലെന്നുമുള്ള നിരാശാബോധം​ അയാളെ കടുത്ത വിഷാദരോഗിയാക്കി മാറ്റി​. വീടി​െൻറ ഉത്തരത്തിൽ കെട്ടിത്തൂക്കിയ കയറിൽ പിടിച്ചുവേണം അയാൾക്ക്​ ബെഡിൽ ഒന്ന്​ എഴുന്നേറ്റിരിക്കാൻപോലും.

എന്നാൽ, പാലിയേറ്റിവ്​ വളണ്ടിയർമാരുടെ തുടർച്ചയായ ഹോംകെയർ സന്ദർശനത്തിലൂടെ സ്​നേഹമസൃണമായ സാന്ത്വനബന്ധങ്ങളിലൂടെ അയാളുടെ വിഷാദരോഗം നിർണയിക്കുകയും കുറഞ്ഞ കാലത്തെ ചികിത്സകൊണ്ട്​ പുതിയൊരു മനുഷ്യനായി ജീവിതത്തിലേക്ക്​ തിരിച്ചുവരുകയും കഥയും കവിതകളുമൊക്കെ രചിക്കുന്ന സർഗാത്മകമായ അദ്ദേഹത്തി​​െൻറ കഴിവുകൾ പൂർണമായി പുറത്തെടുക്കുകയും ചെയ്​തു.

പാലിയേറ്റിവ്​ വിഭാഗം അദ്ദേഹത്തി​​െൻറ സൃഷ്​ടികൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തി​​െൻറ രോഗം മൂർച്ഛിക്കുകയും പിന്നീട്​ അദ്ദേഹം കുറെനാളുകൾക്ക്​ ശേഷം മരണപ്പെടുകയും ചെയ്​തു. മരിക്കുന്നതുവരെ പാലിയേറ്റിവി​​െൻറ ഇടപെടൽമൂലം വളരെ ഊർജ്വസ്വലനും ജീവിതത്തെക്കുറിച്ച്​ പ്രതീക്ഷകളിലുമായിരുന്നു അദ്ദേഹം. മരണശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ആ കുടുംബത്തിന്​, മകളുടെ വിവാഹം വളരെ 'ആർഭാടപൂർവം' പാലി​േയറ്റിവ്​ പ്രവർത്തകരുടെ പൂർണമായ പങ്കാളിത്തത്തോടെ നടത്ത​ിക്കൊടുക്കാനും കഴിഞ്ഞു.

ഇങ്ങനെ ഒരുപാട്​ രോഗികൾക്ക്​ എല്ലാ അർഥത്തിലും താങ്ങും തണലുമായി മാറാൻ കഴിയുന്നു എന്നതാണ്​ പാലിയേറ്റിവിനെ വേറി​ട്ട പ്രസ്​ഥാനമാക്കി മാറ്റുന്നത്​. മാരകമായ കാൻസർ ബാധിച്ചവർ, റോഡപകടങ്ങളിലും വീണു ന​ട്ടെല്ലുതകർന്നും​ രണ്ടു കാലും തളർന്ന്​ ശയ്യാവലംബികളായവർ, വാർധക്യസഹജമായ രോഗങ്ങളാൽ കിടപ്പിലായവർ, രക്തസമ്മർദത്താൽ പക്ഷാഘാതം ബാധിച്ചവർ, കിഡ്​നി, സന്ധിവാതം, പ്രമേഹം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, എയിഡ്​സ്​, ഉണങ്ങാത്ത മുറിവുകളുമായി കിടപ്പിലായവർ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവർ എന്നിവരുടെ അത്താണിയാണ്​ സാന്ത്വന പരിചരണ പ്രസ്​ഥാനം.

കേരളത്തിലെ ആയിരത്തോളം വരുന്ന പാലിയേറ്റിവ്​ ക്ലിനിക്കുകളിൽ ഒാരോന്നിലും ഏറക്കുറെ 300-400 വരെ രോഗികൾ പരിചരിക്കപ്പെടുന്നു. മരുന്നിനും മറ്റുമായി ശരാശരി ആയിരത്തോളമോ അതിലധികമോ രൂപ മാസംതോറും ചെലവഴിക്കപ്പെടുന്നുണ്ട്​. വർഷത്തിൽ 20-40 ലക്ഷം രൂപവരെ ഓരോ ക്ലിനിക്കിലും സാമ്പത്തിക ബാധ്യത വരുന്നു​. ഇതിനുവേണ്ട ഫണ്ട്​ അതത്​ പ്രദേശങ്ങളിൽ 10 രൂപ മുതൽ 10,000 രൂപവരെ വർഷത്തിൽ ജനുവരി 15നും റമദാൻ കലക്​ഷനിലൂടെയും സംഭാവനയായി സ്വീകരിച്ചാണ്​ സമാഹരിക്കപ്പെടുന്നത്​. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനകീയ സാന്ത്വനപരിചരണപ്രസ്​ഥാനങ്ങളാണ്​ ഇവയോരോന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthPalliative Care Day
News Summary - Palliative Care Day
Next Story