പള്ളിവാസൽ പദ്ധതി: പെൻസ്റ്റോക് പൈപ്പ്ലൈൻവരെ കൈയേറിയെന്ന് രേഖ
text_fieldsകൊച്ചി: വൈദ്യുതി വകുപ്പിെൻറ പള്ളിവാസൽ പദ്ധതിയുടെ അതിസംരക്ഷിത മേഖലവരെ കൈയേറ്റക്കാർ വെറുതെവിട്ടില്ലെന്ന് വിവരാവകാശരേഖ. പദ്ധതിയുടെ നൂറുകണക്കിന് ഏക്കർ ഭൂമി കൈയേറ്റക്കാരുടെ പക്കലാണ്. ദേവികുളം താലൂക്കിലെ പള്ളിവാസൽ, കെ.ഡി.എച്ച് വില്ലേജുകളിൽ 10 സർവേ നമ്പറുകളിൽ പള്ളിവാസൽ പദ്ധതിക്ക് 1197.57 ഏക്കർ ഭൂമിയുണ്ട്. എന്നാൽ, ഇപ്പോൾ ഇൗ ഭൂമിയുടെ അളവ് എത്രത്തോളമെന്ന് വ്യക്തമല്ല.
കുണ്ടള, മാട്ടുപ്പെട്ടി ജലസംഭരണികളിൽനിന്ന് പള്ളിവാസൽ പവർഹൗസിലേക്ക് വെള്ളം കൊണ്ടുവരുന്ന കൂറ്റൻ പെൻസ്റ്റോക് പൈപ്പുകൾ കടന്നുപോകുന്ന പ്രദേശംവരെ കൈയേറ്റക്കാർ കൈയടക്കിയതായാണ് തിരുവനന്തപുരം വൈദ്യുതിഭവൻ എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ വിവരാവകാശ മറുപടിയിൽ വെളിപ്പെടുന്നത്. അളന്നുതിട്ടപ്പെടുത്താത്തതിനാൽ എത്ര ഭൂമി അന്യാധീനപ്പെെട്ടന്ന കൃത്യമായ കണക്കില്ല. ബ്രെഡ് ഫാക്ടറി ഉൾപ്പെടെ 27 പേർ നൂറിലേറെ ഏക്കർ കൈയടക്കിയതായാണ് ഏകദേശ കണക്ക്. ഇതാകെട്ട അതിസംരക്ഷിത മേഖലയിലുള്ളതുമാണ്. ജലസംഭരണികളിൽനിന്ന് പവർഹൗസുകളിേലക്ക് പെൻസ്േറ്റാക് പൈപ്പ് വഴി വെള്ളം കൊണ്ടുവരുന്നത് ഇൗ സംരക്ഷിത മേഖലയിലൂടെ ശക്തമായ ഒഴുക്കോടുകൂടിയാണ്. ഇൗ പൈപ്പ്ലൈനിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ദുരന്തമാകും ഫലം. പള്ളിവാസൽ പദ്ധതിയിൽ പെൻസ്േറ്റാക് പൈപ്പ് പൊട്ടി വനിത എൻജിനീയർ ഉൾപ്പെടെ കൊല്ലപ്പെട്ട സംഭവം സമീപകാലത്താണ് നടന്നത്.
കൈയേറിയ ഭൂമിയിൽ നടത്തിയ നിർമാണത്തിന് വൈദ്യുതിയും നൽകിയിട്ടുണ്ട്. എന്നാൽ, കൺസ്യൂമർ നമ്പറും നിർമാണാനുമതിയും നൽകിയിട്ടില്ലെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പറയുന്നു. കൈയേറ്റം കെണ്ടത്തിയെങ്കിലും ഭൂമി ഒഴിപ്പിക്കുന്നതിന് നടപടി വൈദ്യുതി വകുപ്പ് കൈക്കൊണ്ടിട്ടില്ല. 1971ന് മുമ്പുള്ള കൈയേറ്റം ഒഴിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പള്ളിവാസൽ പദ്ധതി നവീകരിച്ച ’96ന് ശേഷമാണ് ൈകയേറ്റം നടന്നതെന്ന് വിവരാവകാശ അപേക്ഷ നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് ഏക്കർ റവന്യൂ-വന ഭൂമിയും ഇവിടെ കൈയേറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.