കൈവെട്ട് കേസ്: ആറുപേർക്കെതിരെ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിെൻറ കൈവെട്ടിയ കേസിൽ ആറുപേർക്കെതിരെ േദശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. കേസിലെ മൂന്നാം അനുബന്ധ കുറ്റപത്രമാണ് എൻ.െഎ.എ കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ സമർപ്പിച്ചത്. ആലുവ തോട്ടക്കാട്ടുകര സ്വദേശി റാഫി എന്ന മുഹമ്മദ് റാഫി (37), ആലുവ വെളിയത്തുനാട് കരിമ്പനക്കൽ ടി.പി. സുബൈർ (34), ആലുവ കുഞ്ഞുണ്ണിക്കര മണ്ണർകാട്ടിൽ വീട്ടിൽ എം.കെ. നൗഷാദ് (44), ചൂർണിക്കര കുന്നത്തേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൻസൂർ (47), കടുങ്ങല്ലൂർ പാളിയത്ത് വീട്ടിൽ മൊയ്തീൻ കുഞ്ഞ് (45), ആലുവ തായിക്കാട്ടുകര പനിക്കാട്ട് വീട്ടിൽ പി.എം. അയ്യൂബ് എന്ന അയൂബ് (43) എന്നിവർക്കെതിരെയാണ് കുറ്റപത്രം. വധശ്രമം, അന്യായമായി തടഞ്ഞുവെക്കുക, മാരകായുധങ്ങളുപയോഗിച്ച് മുറിവേൽപിക്കുക, തെളിവ് നശിപ്പിക്കുക, മതവിഭാഗങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കൽ, ഗൂഢാലോചന, സ്ഫോടകവസ്തു നിയമത്തിലെ മൂന്ന്, ആറ് വകുപ്പുകൾ, യു.എ.പി.എ നിയപ്രകാരമുള്ള മൂന്ന്് വകുപ്പുകൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
തൊടുപുഴ ന്യൂമാൻ കോളജിലെ ബി.കോം വിദ്യാർഥികൾക്ക് 2009-10 കാലഘട്ടത്തിൽ നടത്തിയ ഇേൻറണൽ പരീക്ഷയിൽ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുംവിധം ചോദ്യപേപ്പർ തയാറാക്കിയതിെൻറ തുടർച്ചയായിട്ടായിരുന്നു പ്രഫസർക്കുനേരെ ആക്രമണം നടന്നത്. 2010 ജൂലൈ നാലിന് മൂവാറ്റുപുഴ നിർമല മാതാ പള്ളിയിൽനിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെയാണ് പ്രഫസർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ 54 പ്രതികളുടെ പട്ടികയാണ് സംസ്ഥാന പൊലീസ് തയാറാക്കിയത്. 37 പ്രതികൾക്കെതിരെ പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചതിനുശേഷമാണ് കേസ് എൻ.െഎ.എ ഏറ്റെടുത്തത്. തുടർന്ന്, ഒളിവിൽ കഴിയുകയായിരുന്ന ആറുപ്രതികൾ അടക്കം എട്ട് പ്രതികൾക്കെതിരെ എൻ.െഎ.എ കുറ്റപത്രം നൽകി. ഇതിനുശേഷമാണ് വിചാരണനടപടി ആരംഭിച്ചത്.
2015 ഏപ്രിൽ 30ന് അവസാനിച്ച വിചാരണയിൽ കോടതി 13 പ്രതികളെ ശിക്ഷിക്കുകയും 18 പേരെ വെറുതെവിടുകയും ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന സവാദ് അടക്കം മുഖ്യപ്രതികൾക്കെതിരെ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. സജിൽ, എം.കെ. നാസർ, നജീബ്, അസീസ് ഒാടക്കാലി എന്നിവരാണ് വിചാരണക്കുശേഷം അറസ്റ്റിലായത്. മൂന്നാം അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം.കെ. നാസർ അടക്കമുള്ളവർക്കെതിരെ ഉടൻ വിചാരണ തുടങ്ങാനുള്ള നീക്കത്തിലാണ് എൻ.െഎ.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.