കോടമഞ്ഞിലും കായ്ച്ചുനിൽക്കുന്ന ഈന്തപ്പനകൾ കൗതുകം
text_fieldsനെടുങ്കണ്ടം: മണലാരണ്യത്തിൽ മാത്രമല്ല, മഞ്ഞിലും ഈന്തപ്പനകൾ കായ്ക്കുകയും പഴുക്കുകയും ചെയ്യുമെന്ന് കൈലാസപ്പാറപള്ളിക്ക് സമീപത്തെ വീട്ടുമുറ്റത്ത് പഴുത്തു നിൽക്കുന്ന ഈന്തപ്പഴം കണ്ടവർക്ക് ബോധ്യമായി. മാപ്പിളശ്ശേരി മാത്യു തോമസിെൻറ ഏലത്തോട്ടത്തിനു നടുവിലെ വീട്ടുമുറ്റത്താണ് ഈ അപൂർവ കാഴ്ച.
വീടിനു മുന്നിൽ പത്തടിയോളം ഉയരത്തിലാണ് ഇവ നിൽക്കുന്നത്. രാവിലെയും വൈകീട്ടും കോടമഞ്ഞിറങ്ങുമ്പോഴാണ് പഴങ്ങളെക്കാൾ മാധുര്യമുള്ള മനോഹരകാഴ്ച കണ്ണിന് കുളിരേകുന്നത്.
15 വർഷം മുമ്പ് രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന് നട്ടതാണ് തൈകൾ. പ്രത്യേകിച്ച് വളപ്രയോഗവും പരിചരണവും കിട്ടാതെ വളർന്നുവെന്ന് മാത്രമല്ല, മഹാപ്രളയകാലത്തെയും അതിജീവിച്ചാണ് ഇവ ആദ്യമായി കായ്ച്ചത്.
പ്രളയകാലത്ത് ചുറ്റിലുമുണ്ടായിരുന്ന ഏലച്ചെടികൾ ഉൾപ്പെടെയുള്ളവ നശിച്ചു പോയിട്ടും ഇവക്ക് തകരാർ സംഭവിച്ചില്ല. കൊടുംതണുപ്പിലും കോടമഞ്ഞിലും വിളഞ്ഞ് പഴുത്തുകിടക്കുന്ന ഈന്തപ്പഴക്കുലകൾ കാണാൻ സമീപവാസികൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.