പമ്പയിലെ മണൽശേഖരം: സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രളയകാലത്ത് പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യുന്നത് സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഈ മണല്‍ പ്രകൃത്യായുള്ള ശേഖരമാണെന്നും നീക്കംചെയ്യൽ അനുവദിക്കാനാവില്ലെന്നുമുള്ള വനംവകുപ്പിെൻറ നിലപാടിനോട് പ്രഥമദൃഷ്ട്യാ വിയോജിച്ചാണ് കോടതി നിർദേശം. ഇതിനിടെ, കെ.എസ്.ആർ.ടി.സിയെ ശബരിമല തീർഥാടകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് അറിയിക്കണമെന്ന് മറ്റൊരു കേസ് പരിഗണിക്കവേ കെ.എസ്.ആർ.ടി.സിയോടും സർക്കാറിേനാടും ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു.
കക്കി ഡാം തുറന്നുവിട്ടതിനെതുടർന്നുണ്ടായ പ്രളയത്തില്‍ പമ്പയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ശബരിമല സ്പെഷൽ കമീഷണര്‍ എം. മനോജ് സമര്‍പ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് മണൽകാര്യത്തിൽ ഡിവിഷൻ ബെഞ്ചിെൻറ നിർദേശമുണ്ടായത്. വനം വകുപ്പിെൻറ നിലപാട് സർക്കാറാണ് കോടതിയെ അറിയിച്ചത്.
ഇൗ നിലപാടുമായി ബന്ധപ്പെട്ട് മറ്റ് അഭിപ്രായങ്ങൾ പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നാല് കിലോമീറ്ററോളം ദൂരത്തില്‍ 10 അടി പൊക്കത്തിലാണ് മണല്‍ അടിഞ്ഞിരിക്കുന്നതെന്നത് വ്യക്തമാണ്. ഇൗ മണല്‍ മൂല്യമേറിയതും നല്ല രീതിയില്‍ ഉപയോഗിക്കപ്പെടേണ്ടതുമാണ്. മാത്രമല്ല, നദി വഴിമാറി ഒഴുകിയ സംഭവം പോലുമുണ്ടായി. അതിനാല്‍ വനംവകുപ്പിെൻറ നിലപാട് പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ല. ഇൗ സാചര്യത്തിൽ സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായം ആരാഞ്ഞ് നയപരമായ തീരുമാനമെടുക്കണം. വനംവകുപ്പ്, ജലസേചനം, പൊതുമരാമത്ത് വകുപ്പുകളുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോർഡിെൻറയും അഭിപ്രായം തേടണം. വ്യാഴാഴ്ച ഇതുസംബന്ധിച്ച തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.