പമ്പയിലെ മണൽ കടത്ത് മന്ത്രിസഭ തീരുമാനത്തിെൻറ ലംഘനം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: പമ്പയിൽ നിന്ന് മണൽ നീക്കം ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2014 മെയ് 22ന് മന്ത്രിസഭ യോഗത്തിൽ എടുത്ത തീരുമാനത്തിെൻറ വെളിച്ചത്തിൽ 2019 മെയ് 22ന് ഇറക്കിയ ഉത്തരവിൽ പമ്പയിലെ മണൽ എങ്ങനെ ലേലം ചെയ്യണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
90,000 മെട്രിക്ടൺ മണലിൽ നിന്ന് 20,000 മെട്രിക്ടൺ നിലക്കലിലെ ബേസ് കാമ്പിെൻറ വികസനത്തിനായി ദേവസ്വം ബോർഡിനും ഇ-ടെൻഡറിലൂെട 55,000 മെട്രിക്ടൺ ആ ഭാഗത്തുള്ള ഉപഭോക്താക്കൾക്കും നൽകാനാണ് മന്ത്രിസഭ തീരുമാനം. വനംവകുപ്പാണ് ഇത് ചെയ്യേണ്ടത്. ഇൗ തീരുമാനത്തെ മറികടന്നാണ് ഇപ്പോഴത്തെ നീക്കമെന്നും ഇതിന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും എന്തധികാരമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
കോവിഡിെൻറ മറവിൽ ഏത് തട്ടിപ്പും കേരളത്തിൽ നടക്കുമെന്ന് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരും ചോദിക്കാനും പറയാനും ഇല്ലെന്ന നിലയിലാണ് സർക്കാറിെൻറ പ്രവർത്തനം മുന്നോട്ടുപോകുന്നത്. മാലിന്യം നീക്കാനുള്ള അനുവാദത്തെ മണൽ വാരാനും കൊണ്ടുപോകാനുമുള്ള അവസരമാക്കി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തലേദിവസം ആരോരുമറിയാതെ ഡി.ജി.പിയും പുതിയ ചീഫ് സെക്രട്ടറിയുമടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദത്തേയുംകൊണ്ട് ഹെലികോപ്റ്ററിൽ യാത്ര നടത്തി. ശേഷം യോഗം ചേരുകയും കോടിക്കണക്കിന് രൂപ വില വരുന്ന മണൽ നീക്കം ചെയ്യാൻ ജില്ല കലക്ടറോട് ഉത്തരവിറക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. വനം വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.