തടസ്സമില്ലാതെ പമ്പ സ്നാനം; മുന്നൊരുക്കവുമായി ജലസേചന വകുപ്പ്
text_fieldsശബരിമല: തീർഥാടകർക്ക് പമ്പ സ്നാനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ മുന്നൊരുക്കങ്ങളുമായി ജലസേചന വകുപ്പ്.
ആറാട്ട് കടവിലെ തടയണയിൽ വെള്ളം തടഞ്ഞുനിർത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. മഴ ലഭിക്കുന്നതിനാൽ പമ്പയാറ്റിൽ ആവശ്യത്തിന് വെള്ളമുണ്ട്. എന്നാൽ മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന വേളയിൽ ജലനിരപ്പ് താഴാൻ ഇടയുണ്ട്.
ഇത് ഒഴിവാക്കാനായി ത്രിവേണിക്ക് മുകളിലെ പണ്ടാരക്കയത്തെയും ജല അതോറിറ്റിയുടെയും രണ്ട് തടയണകൾ തുറന്നുവിട്ട് വെള്ളം ക്രമീകരിക്കും. ജലനിരപ്പ് കൂടുതൽ താഴ്ന്നാൽ കുളളാർ ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ട് അതുവഴി പമ്പയിലെ ജലക്ഷാമം പരിഹരിക്കാനാവും. ആറാട്ട് കടവിലെ വലിയ തടയണ അടയ്ക്കുന്നതോടെ ത്രിവേണി ചെറിയപാലം വരെ തീർത്ഥാടകരുടെ സ്നാനത്തിനാവശ്യമായ വള്ളം ലഭിക്കും. കക്കി നദിയിൽ ശ്രീ രാമപാദം, ചക്കുപാലം എന്നി വിടങ്ങളിലെ തടയണകളിൽ സംഭരിക്കുന്ന വെള്ളം തുറന്ന് വിട്ട് നദിയിൽ ജലം ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.