നെഹ്റുകോളജില്‍ നിന്ന് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് ഇറക്കിവിടാന്‍ ശ്രമം
text_fieldsതിരുവില്വാമല (തൃശൂര്‍): വിദ്യാര്‍ഥിയുടെ ആത്മഹത്യയെ ത്തുടര്‍ന്ന് വിവാദത്തിലകപ്പെട്ട പാമ്പാടി നെഹ്റു കോളജില്‍ ബുധനാഴ്ച പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാന്‍ മാനേജ്മെന്‍റ് ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. സാങ്കേതിക സര്‍വകലാശാല പരിശോധകര്‍ കോളജിലത്തെി കുട്ടികളുടെ മൊഴിയെടുക്കുന്നതിനിടെയായിരുന്നു ശ്രമം. പരിശോധകര്‍ക്ക് മുന്നില്‍ മുഖം മറച്ചത്തെിയ വിദ്യാര്‍ഥികള്‍ നിരവധി പരാതികളാണ് അവതരിപ്പിച്ചത്. വിദ്യാര്‍ഥിയായ ജിഷ്ണുവിന്‍െറ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോടും പരിശോധകര്‍ക്കും മുന്നില്‍ പറയാതിരിക്കാനാണ് വിദ്യാര്‍ഥികളെ ഇറക്കിവിടാന്‍ മാനേജ്മെന്‍റ് ശ്രമിച്ചത്.
എന്നാല്‍ വിദ്യാര്‍ഥിനികള്‍ പോകാന്‍ കൂട്ടാക്കിയില്ല. സഹപാഠികളുടെ മൊബൈലിലേക്ക് ശബ്ദ സന്ദേശമയച്ചതിനത്തെുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയതോടെ കോളജിന് മുന്നില്‍ സംഘര്‍ഷം ഉടലെടുത്തു. സ്ഥലത്തത്തെിയ ചേലക്കര സി.ഐ സി. വിജയകുമാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതേസമയം കോളജില്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ജി.പി. പദ്മകുമാറും പരീക്ഷാ കണ്‍ട്രോളര്‍ എസ്. ഷാബുവും പരിശോധനക്കത്തെിയിരുന്നു. പരിശോധകര്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ നിന്നും ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവരില്‍ നിന്നും മൊഴികള്‍ ശേഖരിച്ചു. യൂനിവേഴ്സിറ്റി അധികൃതരോട് വിദ്യാര്‍ഥികള്‍ പരാതികളുടെ കെട്ടഴിച്ചു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് പറഞ്ഞുവിടാന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞത്. പിന്നീട് പെണ്‍കുട്ടികളുടെ ഹോസ്റ്റലിലത്തെിയ യൂനിവേഴ്സിറ്റി അധികൃതരുടെ മുന്നില്‍ മുഖംമറച്ച് എത്തിയ പെണ്‍കുട്ടികളും പരാതികളുടെ കെട്ടഴിച്ചു.
പൊലീസ് സംരക്ഷണത്തിന് ഉത്തരവ്
കൊച്ചി: വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നെഹ്റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴിലെ ഏഴ് കോളജുകള്‍ക്കും ചെയര്‍മാന്‍ പി. കൃഷ്ണദാസിനും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്. തിരുവില്വാമല പാമ്പാടി നെഹ്റു കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിനത്തെുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ കോളജുകള്‍ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കോളജുകള്‍ക്കും ചെയര്‍മാനും പൊലീസ് സംരക്ഷണം നല്‍കാന്‍ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച്, സര്‍ക്കാറിനും ഡി.ജി.പിക്കും അടിയന്തര നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.