ജോസ്മിക്ക് മറക്കാനാവില്ല പാമ്പാടിയിലെ പഠനം
text_fieldsകോഴിക്കോട്: പാമ്പാടി നെഹ്റു കോളജില്‍നിന്ന് ബി.ടെക് കഴിഞ്ഞിറങ്ങിയ ജോസ്മി സി. മാത്യുവിന് നേരിടേണ്ടിവന്നത് പീഡനങ്ങളുടെ മഹാപര്‍വം. ഇന്‍േറണല്‍ മാര്‍ക്ക് പരമാവധി വെട്ടിക്കുറച്ചിട്ടും ഇയര്‍ഒൗട്ടാക്കാന്‍ ശ്രമിച്ചിട്ടും ഫലിക്കാത്തതിനാല്‍ സ്വഭാവം മോശമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കോളജ് അധികൃതര്‍ പകവീട്ടിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തിരുത്തിക്കിട്ടാന്‍ സര്‍ക്കാര്‍-സര്‍വകലാശാല ഓഫിസുകള്‍ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് നഷ്ടപ്പെട്ടത് ഒന്നരവര്‍ഷം. കോളജില്‍ നടന്ന വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ടാണ് ജോസ്മിയുടെ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റില്‍ മോശം പരാമര്‍ശം കുറിച്ചിട്ടത്. ഈ സര്‍ട്ടിഫിക്കറ്റുമായി എം.ടെക്കിനോ ജോലിക്കോ ശ്രമിച്ചാല്‍ നടക്കില്ളെന്നുറപ്പായതോടെ തിരുത്തിക്കിട്ടാന്‍ ഓഫിസുകള്‍ കയറിയിറങ്ങി. പുതിയ സര്‍ട്ടിഫിക്കറ്റിലും തൃപ്തികരമെന്നാണ് രേഖപ്പെടുത്തിയത്.
ആറാം സെമസ്റ്ററില്‍ പഠിക്കവെ, 2010 ജൂണ്‍ മൂന്നിന് വനിത ഹോസ്റ്റലില്‍ കോളജ് അധികൃതര്‍ മിന്നല്‍പരിശോധന നടത്തി. പെണ്‍കുട്ടികള്‍ നഗ്നഫോട്ടോ എടുക്കുന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നത്രെ പരിശോധന. ഇത് ചോദ്യംചെയ്ത് കോളജിലത്തെിയ രക്ഷിതാക്കളോട് അധികൃതര്‍ തട്ടിക്കയറിയതോടെ വിദ്യാര്‍ഥിസമരമായി. നാലു ദിവസം കോളജ് അടച്ചിട്ടു. 40ഓളം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ മര്‍ദിച്ചു. ഇതോടെ, സമരം തൃശൂര്‍ നഗരത്തിലേക്ക് മാറ്റി. രക്ഷിതാക്കളെ കൊണ്ടുവന്ന് ക്ഷമാപണം നടത്തിയാല്‍ ക്ളാസില്‍ കയറ്റാമെന്നായിരുന്നു കോളജ് നിലപാട്.
രക്ഷിതാക്കളുമായി എത്തിയപ്പോള്‍ കൂടിക്കാഴ്ചക്ക് വിസമ്മതിച്ചത് ചോദ്യംചെയ്തതോടെയാണ് താന്‍ അധികൃതരുടെ കണ്ണിലെ കരടായതെന്ന് ജോസ്മി പറഞ്ഞു. ഹൈകോടതി ഇടപെട്ടതോടെയാണ് ക്ളാസില്‍ കയറാനായത്. ഇന്‍േറണല്‍ പരീക്ഷയിലായി പിന്നീട് പകപോക്കല്‍. ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ ഇന്‍േറണല്‍ കുറച്ചതിനാല്‍ തോറ്റു. ഇതിനെതിരെ കാലിക്കറ്റ് സര്‍വകലാശാലക്ക് പരാതി നല്‍കി. വാഴ്സിറ്റി ഇടപെടല്‍ കാരണം പിന്നീട് ഇന്‍േറണല്‍ കുറച്ചില്ല. ഇയര്‍ഒൗട്ടാക്കാനായി ഹാജര്‍നിലയിലായി അടുത്ത ശ്രമം. സര്‍വകലാശാല ഇടപെടലോടെ ഇതും ഫലിച്ചില്ല. അതിനുശേഷമാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ കളിച്ചതെന്നും ജോസ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.