ഹൈദരലി തങ്ങളുടെ വിയോഗം കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ
text_fieldsന്യൂഡൽഹി: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദപരമായി ഇടപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം കേരള പൊതുമണ്ഡലത്തിന് നഷ്ടമാണ്. കുടുംബത്തിന്‍റെയും അനുയായികളുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.