Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാവരുമായും സ്നേഹവും...

എല്ലാവരുമായും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിച്ച മഹാൻ -എം.എ. യൂസഫലി

text_fields
bookmark_border
എല്ലാവരുമായും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിച്ച മഹാൻ -എം.എ. യൂസഫലി
cancel

കൊച്ചി: എല്ലാവരുമായും അടുത്ത സാഹോദര്യവും സ്നേഹവും കാത്തു സൂക്ഷിച്ച മഹാനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഹൈദരലി തങ്ങളുമായി വളരെ അടുത്ത സ്നേഹബന്ധവും സാഹോദര്യവുമായിരുന്നു ഞാൻ വെച്ച് പുലർത്തി വന്നത്. ഈയടുത്ത് ആശുപത്രിയിൽ വെച്ച് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ആ സ്നേഹബന്ധം പുതുക്കിയിരുന്നു. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്ന് എന്നോടും എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹത്തോടും പറഞ്ഞിട്ടാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.

കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് താങ്ങാൻ കഴിയുമാറാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff aliPanakkad Hyderali Shihab Thangal
News Summary - panakkad hyderali shihab thangal maintained love and brotherhood with all says MA Yusuff Ali
Next Story