പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് എന്‍.കെ. പ്രേമചന്ദ്രന്
text_fieldsകോഴിക്കോട്: വഖഫ് ബോര്‍ഡ് മുൻ ചെയര്‍മാനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണാർഥം നല്‍കുന്ന പ്രഥമ അവാര്‍ഡ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി, മതസൗഹാര്‍ദത്തിനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിലും ജനപ്രതിനിധി, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നനിലയില്‍ മികച്ചപ്രകടനം കാഴ്ചവെച്ചു എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ എന്നിവരടങ്ങിയ സമിതിയാണ് എന്‍.കെ. പ്രേമചന്ദ്രനെ നിര്‍ദേശിച്ചത്. ആഗസ്റ്റ് ആദ്യവാരം ഉമറലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.