പഞ്ചായത്ത് ഭൂമി വ്യാപകമായി നഷ്ടപ്പെട്ടു; ഒഴിപ്പിക്കൽ തുടങ്ങാൻ ഉത്തരവ്
text_fieldsകണ്ണൂർ: ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള പൊതുസ്ഥലങ്ങൾ വ്യാപകമായി ൈകയേറ്റം ചെയ്യപ്പെട്ടുവെന്ന് സംസ്ഥാന പഞ്ചായത്ത് ഡയറക്ടറേറ്റ് കണ്ടെത്തി. പ്രശ്നം പരിഹരിക്കുന്നതിന്, പഞ്ചായത്തുകൾ തങ്ങളുടെ അധീനതയിലുള്ള ഭൂമി അളന്നുതിട്ടപ്പെടുത്തൽ നടപടി ഉടൻ തുടങ്ങണമെന്ന് സംസ്ഥാന പഞ്ചായത്ത് ഡയറക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി. രാഷ്ട്രീയ താൽപര്യമനുസരിച്ച് െപാതുസ്ഥലം സ്വകാര്യ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുകയോ കാലാകാലമായി അവ സ്വകാര്യ വ്യക്തികൾ കൈകാര്യം ചെയ്യുകയോ ആണെന്നാണ് കണ്ടെത്തൽ.
1994ലെ കേരള പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 169 പ്രകാരം എൻ.എച്ച്, എസ്.എച്ച്, ജില്ല േറാഡ് എന്നിവ ഒഴികെയുള്ള എല്ലാ റോഡുകളും ജലസ്രോതസ്സുകളും അവയോട് ചേർന്ന പൊതുഭൂമിയും ശ്മശാനം, തോടുകൾ തുടങ്ങിയവയും ഗ്രാമപഞ്ചായത്തുകളുടേതാണ്. തോട് പുറേമ്പാക്കുകൾ പതിച്ചുനൽകുന്നത് നിയമവിരുദ്ധവുമാണ്. അതിനാൽ, തോട് പുറേമ്പാക്കുകൾ ഉൾപ്പെടെയുള്ള എല്ലാ കൈയേറ്റ ഭൂമിയും ഉടൻ അളന്ന് തിട്ടപ്പെടുത്തണമെന്നാണ് ഗ്രാമപഞ്ചായത്തുകളോട് വകുപ്പ് മേധാവി നിർദേശിച്ചിരിക്കുന്നത്. തിട്ടപ്പെടുത്തുേമ്പാൾ കൈയേറ്റമാണെന്ന് ബോധ്യമായാൽ ചട്ടപ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിന് പുറമെ പിഴ ചുമത്തുകയും ചെയ്യും.
പഞ്ചായത്തിെൻറ വികസനത്തിന് പൊതുസ്ഥലം ഉണ്ടായിരിക്കെ സ്വകാര്യ വസ്തു ഏറ്റെടുക്കുന്നതിനും ഇതോടെ നിയന്ത്രണമുണ്ടാവുമെന്നാണ് ഉത്തരവിൽ സൂചിപ്പിക്കുന്നത്. പൊതുസ്ഥലം പരിപാലിക്കുന്ന കാര്യത്തിൽ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാൽ പല പഞ്ചായത്തുകളുടെയും വസ്തുക്കൾ അന്യാധീനപ്പെടുന്ന സ്ഥിതി വർധിച്ചുവരുന്നതായി പഞ്ചായത്ത് ഡയറക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ആസ്തി സംരക്ഷിക്കാത്ത ഗ്രാമപഞ്ചായത്തുകൾക്കും ഉേദ്യാഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.