െതരഞ്ഞെടുക്കാം ഹരിതചട്ടം
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടികൾ ഹരിത ചട്ട പാലനം മറന്ന മട്ടാണ്. ഫ്ലക്സുകൾ പലയിടത്തും പൊങ്ങിത്തുടങ്ങി. കൊടികൾ കെട്ടുന്നത് പ്ലാസ്റ്റിക് പൈപ്പുകളിൽ... ഹരിത ചട്ടലംഘനങ്ങൾ ഇങ്ങനെ പോകുന്നു. ഈ സാഹചര്യത്തിൽ ഹരിത തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിലത്...
5776 ടൺ മാലിന്യം ഒഴിവാക്കാം
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ഉള്ളത് 21,900 വാർഡുകൾ. 65,000ലേറെ സ്ഥാനാർഥികൾ. പ്രചാരണ സാമഗ്രികൾ മുതൽ കുടിവെള്ളക്കുപ്പി വരെയുള്ളതാണ് പ്ലാസ്റ്റിക് മാലിന്യം. ബാനറുകളും ഹോർഡിങ്സുമടക്കം സൃഷ്ടിക്കപ്പെടുക ഏകദേശം 1800 ടൺ മാലിന്യമാണ്.
കൊടിതോരണങ്ങൾ -1400 ടൺ, പ്ലാസ്റ്റിക്, കുപ്പിവെള്ളം -1234 ടൺ. ഡിസ്പോസിബിൾ കപ്പ്, നിരോധിക കവറുകൾ, ഉൽപന്നങ്ങൾ- 1342 ടൺ... ആകെ=5776 ടൺ. ഇൗ മാലിന്യം ഒഴിവാക്കാനാണ് ഹരിത ചട്ടങ്ങൾ ഉൾപ്പെടുത്തി ഹരിത തെരഞ്ഞെടുപ്പാക്കുന്നത്.
ഏതൊെക്ക ബോർഡുകളാകാം
കോട്ടൺ തുണിയിൽ പ്രിൻറ് ചെയ്ത ബോർഡുകൾ, കോട്ടൺ തുണിയിൽ എഴുതി തയാറാക്കിയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിൻറ് ചെയ്യുന്ന ബോർഡുകൾ എന്നിവ ധാരാളം ലഭ്യമാണ്.
കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയത്തിൽ ഫ്ലക്സിെൻറ അതേ ഗുണനിലവാരത്തിൽ ഫ്ലക്സ് പ്രിൻറ് ചെയ്യുന്ന മെഷീനിൽ തന്നെ പ്രിൻറിങ് സാധ്യമാണ്. ഇവയെല്ലാം ഉപയോഗിക്കാം. ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കാം.
കൊടിതോരണങ്ങൾ
പ്ലാസ്റ്റിക് കലർന്ന തുണി ഒഴിവാക്കാം. കണ്ടാൽ തുണിപോലെ തോന്നുന്ന നോൺവൂവൻ പോളി െപ്രാപ്പലിൻ എന്ന വസ്തു പ്ലാസ്റ്റിക്കാണ്.
ഒഴിവാക്കാം കുപ്പിവെള്ളം
•ഭവന സന്ദർശനത്തിന് പോകുന്നവർ ഓരോ സ്റ്റീൽ ബോട്ടിൽകൂടി കരുതാം
•പാർസൽ വാഴയിലയിൽ വാങ്ങാം
•ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കാം. സോപ്പിട്ടുകഴുകി ഉപയോഗിക്കുന്നവയാണ് സുരക്ഷിതം
പര്യടന അലങ്കാരങ്ങൾ
•ഫ്ലക്സും തെർമോകോളും പ്ലാസ്റ്റിക്കും അലങ്കാരങ്ങളിൽനിന്ന് ഒഴിവാക്കാം.
•ഹാരങ്ങൾ പ്ലാസ്റ്റിക്കല്ലെന്ന് ഉറപ്പുവരുത്താം.
ചുവരെഴുത്തുകൾ
ചുവരിൽ ഫ്ലക്സുകൾ ഒട്ടിക്കലും ചുവരെഴുത്തിനൊപ്പം ഫോട്ടോ ഫ്ലക്സുകൾ ഒട്ടിക്കലും ഒഴിവാക്കണം.
കമാനങ്ങൾ
കമാനങ്ങളിലെ എഴുത്തുകളിൽ തെർമോകോൾ ഒഴിവാക്കാം. റീസൈക്ലിങ് പോലും ചെയ്യാനാവാത്തതാണ് തെർമോകോൾ.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ
പാർട്ടികൾ സ്ഥാപിച്ച കൊടിതോരണങ്ങൾ ശേഖരിച്ച് തരംതിരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ സേനക്ക് കൈമാറാം.
വോട്ടെടുപ്പ് ദിവസം ശ്രദ്ധിക്കാൻ
•ഡിസ്പോസിബിൾ, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാം
•പ്ലാസ്റ്റിക് ഭക്ഷണപ്പൊതി ഒഴിവാക്കി ആഹാര പാനീയങ്ങൾ സ്വന്തം പാത്രത്തിൽ വാങ്ങാം
•മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കാം
•കുടിവെള്ള വിതരണത്തിന് അണുമുക്തമാക്കിയ പാത്രങ്ങൾ വേണം.
•അണുമുക്തമാക്കാൻ ഹരിത കർമസേന യൂനിറ്റിനെ ഉപയോഗിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.