തദ്ദേശ തെരഞ്ഞെടുപ്പ്: വാതുവെപ്പ് വാട്സ്ആപിൽ, മറിഞ്ഞത് ലക്ഷങ്ങൾ
text_fieldsകോഴിക്കോട്: ജില്ലയിൽ മലയോര മേഖലയിലായിരുന്നു വാതുവെപ്പ് കൂടുതൽ നടന്നത്. 500 രൂപയുടെയും ആയിരത്തിെൻറയും 'ബെറ്റടി' ധാരാളം നടന്നു. കേരള കോൺഗ്രസ് മാണിയുടെ ഇടത്തുചാട്ടമാണ് വാശി കൂട്ടിയത്. കോവിഡ് കാലമായതിനാൽ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു മിക്ക പന്തയങ്ങളും.
കട്ടിപ്പാറ 11ാം വാർഡായ കോളിക്കലിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ 2.15 ലക്ഷം രൂപയുടെ വാതുവെപ്പ് നടന്നു. വിവിധ മുന്നണിയിലെ അഞ്ചു പ്രവർത്തകർ വാട്സ്ആപ് ഗ്രൂപ്പുകളിൽ നടത്തിയ വെല്ലുവിളി മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നു. രണ്ടുപേർ ഒാരോ ലക്ഷത്തിനും മൂന്നുപേർ 5000 വീതം രൂപക്കുമാണ് വാതുെവച്ചത്. യു.ഡി.എഫ് ജയിച്ചതോടെ എതിർ ചേരിക്ക് പണം പോയി.
താമരശ്ശേരി എൽ.ഡി.എഫ് പിടിക്കുമെന്ന് വാതുെവച്ച അഞ്ചു കൂട്ടുകാർക്ക് യു.ഡി.എഫ് ഭരണം നിലനിർത്തിയതോടെ ചിക്കൻ ബ്രോസ്റ്റ് വിരുന്ന് നൽകേണ്ടി വന്നു. കൊടുവള്ളി കരുവൻപൊയിലിൽ പന്തയം െവച്ച ഇടത് അനുഭാവി നേടിയത് ഒരു ലക്ഷമാണ്.
മീശ പോയിട്ട് ഫോൺ പോലും എടുക്കുന്നില്ല...
തിരുവനന്തപുരം: തദ്ദേശക്കളത്തിലെ പന്തയപ്പോരിന് പഴയ പകിട്ടില്ലെങ്കിലും കാട്ടാക്കട സ്വദേശിക്ക് പറയാനുള്ളത് രസകരമായ അനുഭവമാണ്. പതിവുപോലെ സ്ഥാനാർഥിവിജയത്തെച്ചൊല്ലിത്തന്നെയായിരുന്നു പന്തയം. വിജയിച്ചാൽ മീശ മുഴുവൻ എടുക്കാമെന്നായിരുന്നു ഇദ്ദേഹത്തിൻറ വാദം. സുഹൃത്താകെട്ട അത്ര കടുപ്പിച്ചില്ല, എങ്കിലും തെൻറ സ്ഥാനാർഥി േതാറ്റാൽ പാതി മീശയെടുക്കാമെന്നായിരുന്നു പന്തയം.
വോെട്ടടുപ്പ് കഴിഞ്ഞിട്ടും വാശിക്കും വാദത്തിനും കുറവുണ്ടായിരുന്നില്ല. വോെട്ടണ്ണിയപ്പോഴാകെട്ട സ്ഥാനാർഥി തോറ്റു. ദിവസം നാല് കഴിഞ്ഞിട്ടും പാതിമീശ പോയിട്ട് സുഹൃത്ത് ഫോൺ പോലും എടുക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിെൻറ രസകരമായ പരിഭവം.
ജോസ്മോൻ ജയിച്ചാൽ രണ്ടിലയുമേന്തി നടക്കും
കോട്ടയം: ''ജോസ് വിഭാഗം സ്ഥാനാർഥി ജയിച്ചാല്‍ രണ്ടിലയുമായി ഞാൻ ഒറ്റക്ക് വാര്‍ഡിലെ പ്രധാന റോഡിലൂടെ നടക്കും; കോൺഗ്രസ് ജയിച്ചാൽ നീ ഞങ്ങളുടെ പതാകയുമായി നടക്കണം'' -പാലാ രാമപുരത്ത് ജോസ് വിഭാഗം പ്രവർത്തകനും കോൺഗ്രസുകാരനും തമ്മിെല പന്തയമായിരുന്നു. ഫലം വന്നപ്പോൾ കോൺഗ്രസ് ജയിച്ചു. ഇതോടെ നടപ്പുകാണാൻ സുഹൃത്തുക്കളെല്ലാം കാത്തിരുന്നെങ്കിലും ഇരുവരും തോളിൽ കൈയിട്ട് േപാകുന്ന കാഴ്ചയാണ് കണ്ടത്.
ചോദിച്ചപ്പോൾ പന്തയം 'മറ്റൊരു ഓഫറിൽ' ഒത്തുതീർത്തെന്നായിരുന്നു മറുപടി. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസുകൾ പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ നിരവധി പേരാണ് പന്തയപ്പോരിൽ ഏർപ്പെട്ടത്. പാലാ നഗരസഭയിലടക്കം ഒന്നിലധികംപേരുമായി പന്തയത്തിലേർപ്പെട്ട് നിരവധിപേരാണ് 'വിജയാഘോഷം' നടത്തിയത്.
സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച പന്തയവും സജീവമായിരുന്നു. ഡി.പി, െപ്രാഫൈല്‍, സ്റ്റാറ്റസ് എന്നിവ മാറ്റി ഫലം വരുന്നദിവസം എതിര്‍സ്ഥാനാര്‍ഥിയുടെ ചിഹ്നമോ ചിത്രമോ ഇടണമെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പന്തയം. ഇത്തരത്തിൽ പന്തയത്തിൽ തോറ്റ നിരവധിപേർ എതിര്‍സ്ഥാനാര്‍ഥിയുടെ ചിഹ്നം ഡി.പിയാക്കി. കോട്ടയത്ത് ഒരു യുവപ്രവർത്തകൻ രണ്ടുദിവസമാണ് എതിർസ്ഥാനാർഥിയെ വാട്സ്ആപ്പിൽ ചേർത്തുനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.