തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ, പ്രതീക്ഷയോടെ മുന്നണികൾ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ബുധനാഴ്ച നടക്കും. ആദ്യ ഫല സൂചനകൾ രാവിലെ എട്ടരയോടെയും അന്തിമഫലം ഉച്ചയോടെയും അറിയാനാകും. വോട്ടെടുപ്പിനെപ്പോലെ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വോട്ടെണ്ണലും.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. രണ്ടരലക്ഷത്തോളം പോസ്റ്റൽ വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്. സർവിസ് വോട്ടുകൾ കൂടാതെ കോവിഡ് ബാധിതർക്കായി ഏർപ്പെടുത്തിയ പ്രത്യേക തപാൽ വോട്ടുകളും ഇത്തവണയുണ്ട്.
ത്രിതല പഞ്ചായത്തുകളിലേത് ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പോളിങ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണൽ നടക്കുക.
കോവിഡ് ഭീതിക്കിടയിലും വോട്ടിങ് ശതമാനം ഉയർന്നത് പ്രതീക്ഷയോടെയാണ് മുന്നണികൾ നോക്കികാണുന്നത്. ഉയർന്ന പോളിങ് ശതമാനം ആരെ തുണച്ചുവെന്ന് ബുധനാഴ്ച ഉച്ചയോടെ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.