രാഷ്ട്രീയ വിജയം കണക്കുകൂട്ടി എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: കൂട്ടിയാലും കുറച്ചാലും തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഫലം വിജയം തന്നെയാകുമെന്ന കണക്കുകൂട്ടലിൽ എൽ.ഡി.എഫ്. വിവാദങ്ങളും ആരോപണങ്ങളും ഉയർത്തിയുള്ള പ്രതിപക്ഷ പ്രചാരണങ്ങളെ സർക്കാറിെൻറ ക്ഷേമ രാഷ്ട്രീയ, വികസന നയങ്ങൾ മറികടക്കുമെന്നും 2015 നെക്കാൾ മികച്ച നേട്ടം ഉണ്ടാകുമെന്നും തന്നെയാണ് നേതൃത്വത്തിെൻറ പ്രതീക്ഷ. ഒന്നും രണ്ടും ഘട്ട പ്രചാരണത്തെക്കാൾ വീറും വാശിയും ഒടുവിൽ പ്രകടമായതിെൻറ നേട്ടം ഫലപ്രഖ്യാപനത്തിൽ പ്രതിഫലിക്കുമെന്ന് സി.പി.എമ്മും പ്രാഥമികമായി വിലയിരുത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിൈഫനലിൽ വിജയത്തിൽ കുറഞ്ഞതൊന്നും എൽ.ഡി.എഫിെൻറ പ്രതീക്ഷകളിലില്ല.
തങ്ങളുടെ ശക്തികേന്ദ്രമായ കണ്ണൂരും മുസ്ലിം വോട്ട് നിർണായകമായ മലപ്പുറവും ഉൾപ്പെടുന്ന ഉത്തര കേരളത്തിൽ പ്രചാരണത്തിെൻറ അവസാന ദിനങ്ങളിൽ മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനം രാഷ്ട്രീയമായി ഗുണം ചെയ്തെന്നും അവർ കരുതുന്നു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയേപ്രരിത അന്വേഷണം, പ്രതിപക്ഷ സംസ്ഥാനങ്ങളെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കം എന്നിവ ഉന്നയിച്ചത് ന്യൂനപക്ഷ വോട്ട് മാത്രമല്ല, മതേതര വിഭാഗത്തെ കൂടി ലക്ഷ്യമിട്ടായിരുന്നു. ഇത് ഫലം ചെയ്യുമെന്നുതെന്നയാണ് കണക്കുകൂട്ടൽ. വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ, സാമൂഹിക ക്ഷേമ പെൻഷനുകൾ, ഭക്ഷ്യ കിറ്റ് വിതരണം എന്നിവ പാവപ്പെട്ടവരെയും മധ്യവർഗത്തെയും ഉറപ്പിച്ചുനിർത്തും. യു.ഡി.എഫ് നേതാക്കൾക്കെതിരായ അഴിമതി അന്വേഷണം സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമത്തിന് തിരിച്ചടിയായി. അതും വോട്ടിങ്ങിൽ പ്രതിഫലിച്ചു.
വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം പുതിയ വോട്ട് മേഖലകളിലേക്ക് മുന്നണിയെ കടന്നുകയറാൻ സഹായിക്കുമെന്നാണ് നേതാക്കളുടെ വാദം. വെൽെഫയർ പാർട്ടി- യു.ഡി.എഫ് നീക്കുപോക്ക് സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രീകരിച്ചുള്ള ആക്രമണം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി തിരിഞ്ഞ ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ടായിരുന്നു. കാർഷിക പ്രശ്നം ഉൾപ്പെടെ അഭിമുഖീകരിക്കേണ്ടിവരുന്ന ബി.ജെ.പിയിലേക്കല്ല, ഇടതു മുന്നണിയിലേക്കാകും ആ വോട്ടുകളിൽ ഭൂരിപക്ഷവും വരുകയെന്നും ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.