തദ്ദേശ തെരഞ്ഞെടുപ്പ്: തർക്കം തീരാതെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിയാർജിച്ചിട്ടും കോൺഗ്രസിലെ ആശയക്കുഴപ്പത്തിനും തർക്കത്തിനും മാറ്റമില്ല. അർഹരായവരെ തഴെഞ്ഞന്ന് താഴെത്തട്ടിൽ വ്യാപക പരാതി നിലനിൽക്കെയാണ് നേതൃതല പോരും ഏകോപനമില്ലായ്മയും. ഫലം എന്തായാലും തെരഞ്ഞെടുപ്പിനുശേഷം വലിയ െപാട്ടിത്തെറി ഉണ്ടായേക്കുെമന്നാണ് സൂചന.
ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും തെരഞ്ഞെടുപ്പിന് കാര്യമായ മുന്നൊരുക്കം കോൺഗ്രസ് നടത്തിയിെല്ലന്ന പരാതി ശക്തമാണ്. കോവിഡ് സാഹചര്യത്തിൽ ആധുനിക സാേങ്കതികവിദ്യയുടെ സഹായത്തോടെ പ്രചാരണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ പോലും വേണ്ടത്ര ആലോചന നടന്നില്ല.
സംഘടനാ സംവിധാനം മിക്കയിടത്തും ദുർബലമാണ്. പരിഹരിക്കാൻ കാര്യമായ നടപടി നേതൃത്വത്തിൽനിന്ന് ഉണ്ടായതുമില്ല. ഇെതല്ലാം പ്രചാരണത്തെ ബാധിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ തർക്കം സ്വാഭാവികമാണെങ്കിലും വളരെ ഗൗരവമായി കാണുന്ന ജില്ല പഞ്ചായത്ത് സ്ഥാനാർഥികളുടെ കാര്യത്തിൽപോലും മുൻകൂട്ടി ധാരണയുണ്ടാക്കി ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയാഞ്ഞത് നേതൃപരമായ പോരായ്മക്ക് തെളിവാണ്.
ഇതിനു പുറെമയാണ് നിർണായക ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ വർധിച്ച ആശയക്കുഴപ്പം. ഭരണത്തിനും ഭരണമുന്നണിക്കുമെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ മുഖ്യ ആയുധമാക്കേണ്ടത് ഏതായിരിക്കണമെന്ന ആശയക്കുഴപ്പം നേതൃത്വത്തിലുണ്ട്. ഇതിനു പുറെമയാണ് സർക്കാറിനെതിരെ പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന പുതിയ ആരോപണങ്ങൾ. പ്രചാരണം ചൂടുപിടിച്ചിരിക്കെ, ബാർ കോഴയിൽ പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം യു.ഡി.എഫിന് കനത്ത വെല്ലുവിളിയാണ്.
രണ്ട് എം.എൽ.എമാരുടെ അറസ്റ്റിന് പിന്നാലെയാണ് ബാർ കോഴ ആരോപണം വീണ്ടും സജീവമാകുന്നത്. ഇതെല്ലാം എതിർപക്ഷം പ്രചാരണവിഷയമാക്കുേമ്പാൾ നേരിടാൻ വേണ്ട സംഘടനാ സംവിധാനം കോൺഗ്രസിനില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോഴും മിക്ക ജില്ലയിലും നേതാക്കൾക്കിടയിലെ തർക്കം തുടരുകയാണ്.
സ്ഥാനാർഥി നിർണയത്തിൽ പോലും അത് പ്രതിഫലിച്ചു. പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കെ. മുരളീധരെൻറ തീരുമാനം, മുതിർന്ന നേതാക്കൾക്കിടയിലെ തർക്കത്തിെൻറ ഒടുവിലത്തെ ഉദാഹരണമാണ്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും മുരളീധരനും അടുത്തിടെ നടത്തിയ പരസ്യ ഏറ്റുമുട്ടലാണ് പുതിയ തർക്കത്തിനും അടിസ്ഥാനകാരണം.
പ്രതിഷേധവുമായി മുൻമന്ത്രി
തൃശൂർ: സ്ഥാനാർഥി നിർണയത്തിനെതിരെ മുൻമന്ത്രി കെ.പി. വിശ്വനാഥൻ രംഗത്ത്. ജില്ല യോഗങ്ങളിൽ തീരുമാനിച്ച സ്ഥാനാർഥികളല്ല അന്തിമപ്പട്ടികയിൽ വന്നതെന്നും ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് ഏകപക്ഷീയമായി തീരുമാനമെടുത്തതായും ഒരു വിഭാഗത്തെ മുഴുവനായി തള്ളിയെന്നും വിശ്വനാഥൻ ആരോപിച്ചു.
എ ഗ്രൂപ്പിെൻറ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടു. ധാരണയിലെത്തിയ പട്ടിക മാറ്റി. കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ചില്ല. മുതിർന്ന നേതാക്കളോട് കൂടിയാലോചിക്കാതെയാണ് തീരുമാനമെടുക്കുന്നത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്നും വിശ്വനാഥൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിനെതിരെ പലയിടത്തും പ്രതിഷേധങ്ങളുയർന്നിട്ടുണ്ട്. കോർപറേഷനിൽ എല്ലാ ഡിവിഷനിലും വിമതരെത്തിയപ്പോൾ കുന്നംകുളത്ത് ഒരു ഡിവിഷനിൽ കോൺഗ്രസിന് സ്ഥാനാർഥി പോലും ഇല്ല. ആമ്പല്ലൂരിൽ ഒരു വാർഡിൽതന്നെ രണ്ടുപേർക്ക് ചിഹ്നം അനുവദിച്ചു. കോർപറേഷനിൽ മൂന്ന് ഡിവിഷനുകളിലെ സ്ഥാനാർഥിനിർണയതർക്കം ഉമ്മൻ ചാണ്ടി നേരിട്ടെത്തി ചർച്ച നടത്തിയിട്ടും പരിഹരിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.