ആരവമില്ലാതെ അഞ്ചു ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്
text_fieldsതിരുവനന്തപുരം: ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ പരസ്യപ്രചാരണമവസാനിക്കാൻ ഒരു പകൽദൂരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6912 വാർഡുകളിലാണ് ചൊവ്വാഴ്ച വോെട്ടടുപ്പ് നടക്കുന്നത്.
സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് െകാല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് (5) വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി. പ്രചാരണമവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഒാട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം ആരെ തുണക്കുമെന്നതിെൻറ നെഞ്ചിടിപ്പിലാണ് രാഷ്ട്രീയക്യാമ്പുകൾ.
പ്രവർത്തകരും പ്രചാരണ വാഹനങ്ങളും അനൗൺസ്മെൻറ് വാഹനങ്ങളുമെല്ലാം അവസാന മണിക്കൂറിൽ പ്രധാന ജങ്ഷനിൽ കൂടിയുള്ള കലാശക്കൊട്ട് ഇക്കുറിയുണ്ടാവില്ല. കോവിഡ് ആയതിനാൽ ഇക്കാര്യത്തിൽ കർശന നിയന്ത്രണമുണ്ട്. കോവിഡ് ബാധിതർക്ക് സമ്മതിദാനാവകാശം ഉറപ്പുവരുത്തി എന്നതിലൂടെ ചരിത്രത്തിലും ഇടം പിടിക്കുകയാണ് ഇൗ തെരഞ്ഞെടുപ്പ്.
ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ചയാണ് പോളിങ് എങ്കിലും ഡിസംബർ രണ്ട് മുതൽ തന്നെ കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.