സ്വയം തോൽപിച്ച് യു.ഡി.എഫ്
text_fieldsയു.ഡി.എഫ് പരാജയം കനത്തതാണ്. 2015 ലെ തെരഞ്ഞെടുപ്പുഫലവുമായുള്ള താരതമ്യത്തിൽ കണക്കിൽ ഭീമമായ വ്യത്യാസം കാണിെല്ലങ്കിലും അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഉപയോഗിക്കുന്നതിൽ യു.ഡി.എഫിന് സമ്പൂർണ തോൽവിയാണുണ്ടായത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിൽ ഒരു തൂത്തുവാരലിനു പറ്റിയ അവസ്ഥയാണ് യു.ഡി.എഫിനുണ്ടായിരുന്നത്. എന്നാൽ, നേതൃത്വത്തിെൻറ കഴിവുകേടും മോശമായ ഇലക്ഷൻ മാനേജ്മെൻറും അപക്വമായ പ്രവർത്തനരീതികളും ഘടകകക്ഷികളെ കൂെട നിർത്തുന്നതിലുള്ള കഴിവുകേടും യു.ഡി.എഫിനെ തോൽപിച്ചു.
ആർ.എം.പിയെ പിണക്കി, വെൽഫെയറിനെ താറടിച്ചു
സ്വന്തം സ്ഥാനാർഥിയെ കെട്ടിയിറക്കി സഹായിക്കാൻ വന്ന ആർ.എം.പി സ്ഥാനാർഥിെയവരെ കെ.പി.സി.സി പ്രസിഡൻറ് പ്രകോപിപ്പിച്ചു. ഒപ്പം നിന്ന വെൽഫെയർ പാർട്ടിയെ താറടിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടുതൽ ഉത്സാഹം കാട്ടിയത്. പി.ജെ. ജോസഫിേനക്കാൾ വോട്ടു കൂടുതലുള്ള ജോസ് കെ. മാണിയെ കൈവിട്ടത് എത്ര മടയത്തരമായെന്ന് ഇപ്പോൾപോലും യു.ഡി.എഫ് നേതൃത്വം ചിന്തിക്കുന്നുണ്ടാകില്ല. കൂെട നിന്ന ജോസഫിനെ, കോൺഗ്രസ് നേതൃത്വം അറിഞ്ഞുതന്നെ വിമതരെ നിർത്തി വീർപ്പുമുട്ടിച്ചു.
രാഷ്ട്രീയമായും അല്ലാതെയുമുള്ള ആരോപണങ്ങളാൽ ഉലഞ്ഞാടിനിൽക്കുന്ന എൽ.ഡി.എഫിനെ മുട്ടുകുത്തിക്കുമെന്ന അമിതവിശ്വാസത്തോെടയാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങിയത്. എന്നാൽ, എതിർപക്ഷത്തിെൻറ പോരായ്മകൾ കൊണ്ട് ജയിച്ചുകളയാമെന്ന അമിത ആത്മവിശ്വാസത്തിന് കനത്ത വിലകൊടുക്കുകയായിരുന്നു. മുസ്ലിംലീഗിെൻറ ശക്തികേന്ദ്രങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് കാര്യമായ ഫലം ഉണ്ടാക്കാനായത്.
അവിടെ പോലും കോൺഗ്രസിെൻറ കൈയിലിരുന്ന നിലമ്പൂർ പോലുള്ള പ്രദേശങ്ങളിൽ നേതൃപരമായ പോരായ്മകളാൽ അടിയറവു പറയേണ്ടിവന്നു. മുസ്ലിം ലീഗിെൻറയും വെൽഫയർ പാർട്ടിയുടേയും പ്രവർത്തകർ കോൺഗ്രസ്മേഖലകളിൽ അറിഞ്ഞു പ്രവർത്തിക്കാതിരുെന്നങ്കിൽ മലബാർമേഖലയിലും യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമായിരുന്നു.
ക്രൈസ്തവ വോട്ടുകൾ കൈവിട്ടു
തെക്കൻ കേരളത്തിൽ കോൺഗ്രസിന് തകർന്നടിയേണ്ടിവന്നത് പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളുടെ നഷ്ടം കൊണ്ടുകൂടിയാണ്. ജോസ് കെ. മാണിയെ പിണക്കി മറുചേരിയിൽ ചേർത്തതിന് വലിയ വിലയാണ് കോൺഗ്രസിന് ഇൗ തെരെഞ്ഞടുപ്പിൽ നൽകേണ്ടിവന്നത്. അതുകൊണ്ടു മാത്രമാണ് മൂന്നു ജില്ല പഞ്ചായത്തുകൾ അടിയോടെ ഇടതുമുന്നണിയിലേക്ക് മാറിേപ്പായത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ മാത്രമല്ല, അതുകൊണ്ട് യു.ഡി.എഫിന് നഷ്ടം ഉണ്ടായത്. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും ക്രിസ്ത്യൻ വോട്ടർമാർ യു.ഡി.എഫിനെ കൈവിട്ടിട്ടുണ്ട്.
വിവാദങ്ങൾ ഏശിയില്ല
സർക്കാറിനെതിരായുണ്ടായ വിവാദങ്ങൾ ജനങ്ങളെ സ്വാധീനിച്ചില്ല. പ്രതിസന്ധിയിൽ ജനങ്ങൾെക്കാപ്പം സർക്കാറുെണ്ടന്ന സി.പി.എം പ്രചാരണം ജനങ്ങൾ അംഗീകരിച്ചു. താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ കോൺഗ്രസിന് സംഘടനസംവിധാനം ഇല്ലാതാകുകയും നേതാക്കൾ അപക്വമതികളായി പെരുമാറുകയും ചെയ്തു.
മുന്നണിക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ച സംഘടനകളെ ഇകഴ്ത്താനും അവരുടെ ആത്മാഭിമാനത്തിന് പോറലേൽപിക്കാനുമാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചത്. ആവശ്യമായ പ്രചരണോപാധികൾ നൽകുന്നതിലും മറ്റു ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിലും കോൺഗ്രസ് നേതൃത്വം കനത്ത പരാജയമായിരുന്നു.
പ്രാദേശിക ജനവികാരം കണക്കിെലടുക്കാതെ പലേടത്തും സ്ഥാനാർഥികളെ കെട്ടിയിറക്കുകയും വിമതരെ സൃഷ്ടിക്കുകയും ചെയ്തു. വിമതശല്യം ഒഴിവാക്കാൻ പ്രതിവിധി ഒന്നും ചെയ്തുമില്ല. 2015ലെ തെരഞ്ഞെടുപ്പിൽ നിർത്തിയതിനേക്കാൾ 5000 സ്ഥാനാർഥികെള ബി.ജെ.പി കൂടുതലായി മത്സരിപ്പിച്ചത് യു.ഡി.എഫ് നേതൃത്വം കണക്കിലെടുത്തില്ല. ബി.െജ.പി മത്സരിച്ചിടത്തെല്ലാം യു.ഡി.എഫിെൻറ വിജയസാധ്യതെയയാണ് പ്രതികൂലമായി ബാധിച്ചത്.
കോൺഗ്രസ് തന്ത്രം പിണറായി പയറ്റി
സി.പി.എം സഖ്യത്തിൽ ഇടഞ്ഞു നിൽക്കുന്ന കക്ഷികൾ ചെറുതായാലും വലുതായാലും അവരെ ആകർഷിച്ച് മുന്നണിയിൽപെടുത്തുന്ന തന്ത്രമാണ് മുൻകാലങ്ങളിൽ കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ, ആ തന്ത്രം കുറച്ചുകാലമായി പിണറായി വിജയനാണ് പയറ്റുന്നത്. സി.എം.പിയിൽനിന്നുവരെ ഒരു വിഭാഗെത്ത അടർത്തിയെടുത്തു.
ലോക്താന്ത്രിക് ജനതാദളും അവസാനമായി കേരള കോൺഗ്രസിലെ പ്രമുഖ വിഭാഗവും ഇടതുപക്ഷത്തായി. ഒാരോ ചെറുകക്ഷിക്കും പ്രാദേശികമായി ജയിപ്പിക്കാൻ പലേടത്തും വോട്ടുകളുെണ്ടന്നതും യു.ഡി.എഫ് കണക്കാക്കിയില്ല. ഇടതുപക്ഷമാകെട്ട, ന്യൂനപക്ഷ മേഖലകളിൽ വോട്ടുകിട്ടാനുള്ള വഴികൾ തിരയുകയായിരുന്നു.
കിറ്റു മുതൽ ക്ഷേമപെൻഷൻ വരെ
ക്ഷേമനിധിയും ക്ഷേമ പെൻഷനുകളും സൗജന്യ റേഷൻ കിറ്റു വിതരണവും സാധാരണ ജനവിഭാഗങ്ങളെ കാര്യമായി സ്വാധീനിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങെള ചേർത്തുപിടിക്കാൻ സർക്കാർ ശ്രമിച്ചത് ഇടതുപക്ഷത്തിന് വോട്ടുകളായി. നേരിട്ടുകിട്ടുന്ന ഗുണഫലങ്ങളാണ് തെരെഞ്ഞടുപ്പിൽ ഗുണം ചെയ്യുകയെന്നതും വിവാദങ്ങൾ സാധാരണ വോട്ടർമാരെ കാര്യമായി ബാധിക്കിെല്ലന്നതും തുറന്നുപറഞ്ഞു കൊണ്ടുതന്നെ പിണറായി വിജയൻ തെരഞ്ഞെടുപ്പിനെ സമീപിക്കുകയായിരുന്നു.
ദിനേന അദ്ദേഹത്തിെൻറ സാന്നിധ്യവും പ്രബോധനവും വാഗ്ദാനങ്ങളും കോവിഡിെൻറ പേരിൽ തുടർച്ചയായി നടത്തുന്ന വാർത്തസമ്മേളനങ്ങളിലൂടെ ജനങ്ങൾക്കു മുന്നിൽ എത്തിക്കൊണ്ടിരുന്നു. യു.ഡി.എഫ് നേതാക്കൾ അതിനെ വിലകുറച്ചു കാണുക മാത്രമല്ല, പുച്ഛിക്കുകയും ചെയ്തു.
ബി.ജെ.പി അത്രക്കായില്ല
ബി.ജെ.പി ഇക്കുറി വലിയ അവകാശവാദത്തോടെയാണ് മത്സരിക്കാനിറങ്ങിയത്. എന്നാൽ, അവകാശപ്പെട്ടു നടന്ന അത്രയൊന്നും അവർക്കു ലഭിച്ചില്ല. തിരുവനന്തപുരം, തൃശൂർ നഗരസഭകളിലും കുറേ മുനിസിപ്പാലിറ്റികളിലും നിരവധി പഞ്ചായത്തുകളിലും ഭരണം പിടിെച്ചടുക്കും എന്നുവരെ അവകാശപ്പെട്ടിരുന്നു. അതൊന്നും നടന്നിെല്ലന്നു മാത്രമല്ല, അവരുടെ മുതിർന്ന നേതാക്കൾ പലരും പരാജയെപ്പടുകയും ചെയ്തു. എങ്കിലും അവർ അവിശ്വസനീയമാം വണ്ണം നേട്ടങ്ങളുണ്ടാക്കി.
ബി.ജെ.പിയെ പലേടത്തും തടയാനും യു.ഡി.എഫിനെ തകർക്കാനും കഴിഞ്ഞതാണ് ഇടതുമുന്നണി േനട്ടങ്ങൾക്ക് മാറ്റുകൂട്ടുന്നത്. ഇരുമുന്നണികളുടെയും വോട്ടുകൾ ഒരുപോലെ ലക്ഷ്യം െവച്ചാണ് ബി.ജെ.പി ഇറങ്ങിയത്. എന്നാൽ, ഇടതു വോട്ട് ബാങ്കുകളിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. അതേസമയം, യു.ഡി.എഫിെൻറ, പ്രത്യേകിച്ച് കോൺഗ്രസിെൻറ വോട്ട് ബാങ്കുകളിൽ വിടവുണ്ടാക്കാൻ അവർക്കായി. ഭാവി തെരെഞ്ഞടുപ്പുകളിൽ ഇടതുപക്ഷേത്തക്കാൾ അവർ നോട്ടമിടുന്നത്, കോൺഗ്രസിെൻറ വോട്ട് ബാങ്കുകളിലായിരിക്കുമെന്നാണ് കരുതേണ്ടത്.
ഭാവിയിലേക്കു ചൂണ്ടുപലക
ഭാവി രാഷ്ട്രീയത്തിൽ വലിയ വിലപേശൽ ശക്തിയായി തീരാനാകും വിധം വലിയ പ്രാധാന്യമാണ്, യു.ഡി.എഫ് പുറത്താക്കിയ മാണി ഗ്രൂപ്പിന് ഇൗ തെരഞ്ഞെടുപ്പു നൽകുന്നത്. പിണറായി വിജയൻ ഏറെ ശക്തനാകുന്നു. ആരോപണങ്ങളാൽ തെന്ന ക്ഷീണിപ്പിക്കാൻ ആർക്കും കഴിയിെല്ലന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. പാർട്ടിയിൽ അനിഷേധ്യനായി തുടരാനുള്ള അവകാശം അദ്ദേഹം നേടിയെടുത്തിരിക്കുന്നു. അത് ഇടതുപക്ഷത്തിനും മാർക്സിസ്റ്റു പാർട്ടിക്കും പിണറായി വിജയനും നൽകുന്ന ആത്മവിശ്വാസം വളെര വലുതാണ്.
കോൺഗ്രസിലാകെട്ട, ആത്മവിശ്വാസവും മനോവീര്യവും കുറയുകയാണ്. സ്വയം തിരുത്താതെ, പ്രവർത്തകരെയും സംവിധാനെത്തയും ശക്തിെപ്പടുത്താതെ ആ പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ്.ശശി തരൂർ അടക്കം വലിയ പ്രതിച്ഛായയുള്ള നേതാക്കൾപോലും കളത്തിലിറങ്ങാൻ മടിച്ചുനിൽക്കുന്ന അവസ്ഥയിൽനിന്നു മാറാത്തപക്ഷം കേരളത്തിെല മതനിരപേക്ഷതയും ജനാധിപത്യവും ചോദ്യം ചെയ്യുന്ന ശക്തികൾ സമീപ ഭാവിയിൽതന്നെ ഭീഷണിയായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.