വീറോടെ രണ്ടാംഘട്ടം; വയനാട്ടിൽ കുതിപ്പ്, കോട്ടയം പിന്നിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടത്തിലും ജനം കോവിഡിെന അവഗണിച്ച് ആവേശത്തോടെ വോട്ട് ചെയ്തു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 76.38 ശതമാനമാണ് പോളിങ്. 2015ൽ 78.74 ശതമാനമായിരുന്നു. അത് മറികടന്നിെല്ലങ്കിലും മഹാമാരി കാലത്ത് മികച്ചതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന പോളിങ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയ വയനാട് ഇക്കുറിയും കുതിപ്പ് ആവർത്തിച്ചു. കുറവ് കോട്ടയത്താണ്. കൊച്ചി, തൃശൂർ കോർപറേഷനുകളിൽ പോളിങ് കുറഞ്ഞു.
പ്രിസൈഡിങ് ഒാഫിസർമാരുടെ ഡയറിയിലെ വിവരം കൂടി വരുേമ്പാൾ കണക്കിൽ നേരിയ മാറ്റം വരാം. ഒന്നാംഘട്ടത്തിൽ അഞ്ച് തെക്കൻ ജില്ലകളിൽ 73.13 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.
ജില്ലകളിലെ പോളിങ് ശതമാനം: (2015ലെ പോളിങ് ശതമാനം ബ്രാക്കറ്റിൽ). കോട്ടയം 73.92 (78.3), എറണാകുളം 77.13 (78.5), തൃശൂർ 75.05 (76.5), പാലക്കാട് 78.01 (78.9), വയനാട് 79.51 (81.5).
കോർപറേഷനുകളിലെ പോളിങ് ശതമാനം: (2015ലെ ശതമാനം ബ്രാക്കറ്റിൽ). കൊച്ചി 62.01 (69.62), തൃശൂർ 63.77 (71.88). ലഭ്യമായ കണക്ക് പ്രകാരം ഒരു ജില്ലയിലും പോളിങ് 2015 നെ മറികടന്നില്ല. തുടക്കം മുതൽ വോട്ട് ചെയ്യാൻ വൻ തിരക്കായിരുന്നു. ചുരുക്കം ചില ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോെട്ടടുപ്പ് വൈകി.
ആദ്യ ഒരു മണിക്കൂറിൽ 6.50 ശതമാനം പേർ വോട്ട് ചെയ്തു. ഉച്ചക്ക് ഒന്നിന് 52.04 ശതമാനമെത്തി. അവസാന സമയങ്ങളിൽ കോവിഡ് രോഗികളും സമ്പർക്ക വിലക്കിലായവരും പി.പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ഇൗരാറ്റുപേട്ട (85.35 ശതമാനം), മൂവാറ്റുപുഴ, പെരുമ്പാവൂർ, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, ചിറ്റൂർ തത്തമംഗലം, ചെർപ്പുളശ്ശേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിൽ 80 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.
വയനാട്ടിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കൽപറ്റ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വാകേരി മടൂർ കരുണാകരൻ (45) ആണ് മരിച്ചത്. വയനാട്ടിലും എറണാകുളത്തും ഓരോ വോട്ടർമാരും കുഴഞ്ഞു വീണുമരിച്ചു.
ജില്ല | പോളിങ് ശതമാനം |
കോട്ടയം | 73.92 % |
എറണാകുളം | 77.13 % |
തൃശൂർ | 75.05 % |
പാലക്കാട് | 78.01 % |
വയനാട് | 79.51 % |
ആകെ | 76.38 % |
കൊച്ചി കോർപറേഷൻ = 60.04 %, തൃശൂർ കോർപറേഷൻ= 62.19 %
ഒന്നാംഘട്ട വോട്ടെടുപ്പിലെ ശതമാനം = 73.12
Live Updates
- 10 Dec 2020 3:37 AM GMT
പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി
പാലക്കാട്: സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി. ഒടുവിൽ ആദ്യം പണിമുടക്കിയ യന്ത്രം തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
രാവിലെ യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ, ഇത് പണിമുടക്കിയതോടെ മൂന്നാമത് മറ്റൊരു യന്ത്രം എത്തിച്ചു. എന്നാൽ, ഇതും തകരാറിലാവുകയായിരുന്നു.
ഇതേത്തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോളിങ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മുഴുവനാളുകളും വോട്ടുചെയ്തെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നിരവധി പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രവർത്തകർ ആരോപിച്ചു.
- 10 Dec 2020 3:24 AM GMT
(തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്ത് പത്താം വാർഡിൽ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ കൈക്കുഞ്ഞുങ്ങളുമായി എത്തി രാവിലെ 7.30 ഓടെ വോട്ട് ചെയ്ത് മടങ്ങുന്ന സ്ത്രീകൾ. ബൂത്തിൽ പോളിങ് തുടങ്ങിയത് മുതൽ നീണ്ട നിരയായിരന്നു)
- 10 Dec 2020 3:16 AM GMT
പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു
പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു. ഇവിടെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ ഇതും പ്രവർത്തിക്കാത്തതിനെ തുടർന്നാണ് വോട്ടിങ് വൈകുന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
അതിനിടെ മൂന്നാമതും വോട്ടിങ് യന്ത്രം എത്തിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനെത്തിയ നിരവധി പേർ മടങ്ങിയതായി രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.
- 10 Dec 2020 2:59 AM GMT
ഒന്നാം ഘട്ടത്തിലെ പോളിങ് 73.12%
തിരുവനന്തപുരം: എട്ടിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട പോളിങ് അന്തിമ കണക്കിൽ 73.12 ശതമാനം. 2015ൽ ഇൗ ജില്ലകളിൽ 75.74 ശതമാനമായിരുന്നു പോളിങ്. കോവിഡ് മഹാമാരിക്കിടയിലും രണ്ടര ശതമാനത്തിെൻറ (2.62) കുറേവ ഉണ്ടായുള്ളൂ.
ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴ ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. രണ്ട് കോർപറേഷനുകളിലും 2015 നെക്കാൾ പോളിങ് കുറവാണ്. പോളിങ് ശതമാനം ഇങ്ങനെ: ( 2015 ലേത് ബ്രാക്കറ്റിൽ) തിരുവനന്തപുരം 70.04 (71.9), കൊല്ലം 73.80 (74.9), പത്തനംതിട്ട 69.72 (72.5), ആലപ്പുഴ 77.40 (79.7), ഇടുക്കി 74.68 (79.7). 2015 ലേതിനെക്കാൾ ഏറ്റവും കുറവ് വന്നത് ഇടുക്കി ജില്ലയിലാണ്-5.02 ശതമാനം. പത്തനംതിട്ടയിൽ 2.78 ശതമാനവും ആലപ്പുഴയിൽ 2.3 ശതമാനവും കുറഞ്ഞു. തിരുവനന്തപുരത്ത് 1.86 ശതമാനമാണ് കുറവ്. കൊല്ലത്ത് 1.1 ശതമാനം.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ 59.96 ശതമാനം പേർ വോട്ട് ചെയ്തു. കഴിഞ്ഞതവണ 62.9 ശതമാനമായിരുന്നു. കൊല്ലം കോർപറേഷനിൽ 66.21 ശതമാനമാണ് പോളിങ്. 2015 ൽ 69.9 ശതമാനമായിരുന്നു. പോളിങ് ശതമാനത്തിെൻറ അടിസ്ഥാനത്തിൽ കൂട്ടലും കിഴിക്കലും നടത്തുകയാണ് സ്ഥാനാർഥികളും പാർട്ടികളും. ഡിസംബർ 16നാണ് വോെട്ടണ്ണൽ.
- 10 Dec 2020 2:42 AM GMT
ആകെ പോളിങ്- 6.67 ശതമാനത്തിൽ (സമയം 8.05)
കോട്ടയം-4.5
തൃശൂർ-6.79
എറണാകുളം-6.04
വയനാട്-7.09
പാലക്കാട്-6.35
കോർപറേഷൻ
തൃശൂർ-3.3
കൊച്ചി-3.6
- 10 Dec 2020 2:31 AM GMT
പോളിങ് ആരംഭിക്കുന്നതിനു മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര
തൃശൂർ: പോളിങ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ. 7 മണിക്ക് പോളിങ് ആരംഭിക്കാനിരിക്കെ മന്ത്രി 6.55ന് വോട്ട് ചെയ്തത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഔചിത്യം പാലിച്ചില്ലെന്നും അക്കരെ പറഞ്ഞു.
- 10 Dec 2020 2:05 AM GMT
വയനാട് ജില്ലയിലെ ഗവ.എൽ.പി സ്കൂൾ ലക്കിടിയിൽ രാവിലെ 7.14 ഓടെ വോട്ടു ചെയ്യാനെത്തിയവരുടെ നിര. ഫോട്ടോ: ബൈജു കൊടുവള്ളി
കോട്ടയം ജില്ലയിലെ പോളിങ് ബൂത്തിൻ നിന്നുള്ള ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.