ജനങ്ങൾ അസ്വസ്ഥർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്ന് ജി. സുകുമാരന്‍ നായര്‍
text_fieldsകോട്ടയം: രാഷ്ട്രീയ വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കും. ജനങ്ങൾ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു. സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം ജയിക്കും. യു.ഡി.എഫിനകത്ത് കലാപമാണ്. ഐക്യമില്ലാത്തവർ എങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കും. അവിശുദ്ധ സഖ്യമുണ്ടാക്കുന്ന യു.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയുണ്ടാകും.
വടക്കാഞ്ചേരി ഫ്ലാറ്റിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണ്. വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥും വി.എസ് സുനില്‍ കുമാറും പ്രതികരിച്ചു. സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.