തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണം, അലംഭാവം പാടില്ല
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണപ്രവർത്തനങ്ങളിൽ ഇനി അലംഭാവം പാടില്ല; വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർമാരും സെക്രട്ടറിമാരും ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്താൻ നിർദേശം. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ അതിപ്രാധാന്യത്തോടെ നിർവഹിക്കണമെന്നും ഉദ്യോഗസ്ഥർ അവരുടെ ചുമതലകളിൽ വീഴ്ചവരുത്തരുതെന്നും തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
വി.ഇ.ഒ മാർക്കുള്ള ഉത്തരവാദിത്തങ്ങൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യസംസ്കരണത്തിന് സർക്കാർ മാർഗരേഖപ്രകാരം സമഗ്രപദ്ധതി തയാറാക്കേണ്ടത് ഇനി വി.ഇ.ഒമാരാണ്. ഹരിതകർമസേന രൂപവത്കരിച്ചാണ് പദ്ധതി ആവിഷ്കരിക്കേണ്ടത്. ഗ്രാമപഞ്ചായത്തിലെയും മറ്റിതര സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംവിധാനങ്ങൾ ഹരിതകർമസേന വഴി തിട്ടപ്പെടുത്തണം.
ജൈവമാലിന്യ സംവിധാനമില്ലാത്തിടത്ത് ആവശ്യമായ പദ്ധതി രൂപവത്കരിച്ച് ഭരണസമിതി അംഗീകാരത്തിന് നൽകണം. ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കേണ്ടതും വി.ഇ.ഒ മാരാണ്. ഗ്രാമപഞ്ചായത്തുകളിൽ മെറ്റീരിയൽ കലക്ഷൻ സെേൻറഴ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് പ്രാദേശികതലത്തിൽ മിനി മെറ്റീരിയൽ കലക്ഷൻ സെൻററുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. വീടുകളിൽനിന്ന് വൃത്തിയുള്ള അജൈവ മാലിന്യങ്ങളാണ് കിട്ടുന്നതെന്ന് ഉറപ്പ് വരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.