പി.പി.ഇ കിറ്റ് അണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsപെരുമ്പിലാവ്: കോവിഡ് രോഗത്തിൽനിന്ന് മോചിതയായ പഞ്ചായത്ത് വനിത അംഗം പി.പി.ഇ കിറ്റ് അണിഞ്ഞ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെത്തി. ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറായതോടെ കിറ്റ് അണിഞ്ഞുതന്നെ സത്യപ്രതിജ്ഞ ചെയ്തു. ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലാണ് സംഭവം.
മൂന്നാം വാർഡ് അംഗം റംല ബീരാൻകുട്ടിയാണ് പി.പി.ഇ കിറ്റ് അണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാഴ്ച മുമ്പാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റംലക്ക് ഒന്നര ആഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പ് പരിശോധനയിൽ കോവിഡ് നെഗറ്റിവായി.
നെഗറ്റിവായി ഒരാഴ്ച കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാവൂ എന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷയിലാണ് പി.പി.ഇ കിറ്റ് ധരിച്ച് യോഗത്തിൽ എത്തുന്നതിന് അടിയന്തര ഉത്തരവ് നൽകിയത്.പ്രസിഡൻറ് തെരഞ്ഞെടുപ്പിന് പഞ്ചായത്ത് ഓഫിസിൽ എത്തിയ ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥി താനാണെന്ന വിവരം റംല അറിയുന്നത്.
രു വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.പ്രസിഡൻറ് സ്ഥാനാർഥിയെ ചൊല്ലി യു.ഡി.എഫിൽ അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നു. പ്രസിഡൻറ് പദവി ജനറൽ ആയിട്ടും വനിതയെ സ്ഥാനാർഥിയാക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.