Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ സെക്രട്ടറിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പഞ്ചായത്ത്​ സെക്രട്ടറിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ
cancel
Listen to this Article

തൃ​ശൂ​ർ: അ​ഴി​മ​തി ചോ​ദ്യം ചെ​യ്ത​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഡി.ജി.പിക്ക് ഉ​ത്ത​ര​വ് ന​ൽ​കി. ഷാ​ജി​യു​ടെ ആ​ശ്രി​ത​ക്ക് മൂ​ന്ന്​ മാ​സ​ത്തി​ന​കം ആ​ശ്രി​ത നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ട്ടു. ഷാ​ജി​യു​ടെ ഭാ​ര്യ മു​ല്ല​ശ്ശേ​രി സ്വ​ദേ​ശി​നി ഷീ​ബ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

2018 ഒ​ക്ടോ​ബ​ർ 25നാ​ണ് ഷാ​ജി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. 2018 ജൂ​ൺ 30 മു​ത​ൽ ആ​ഗ​സ്റ്റ് നാ​ലു​വ​രെ പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി ജോ​ലി ചെ​യ്ത ഷാ​ജി കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ഗ​സ്റ്റ് ര​ണ്ടി​ന് ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ജി​ക്കെ​തി​രെ ഭീ​ഷ​ണി​യു​ണ്ടാ​വു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഷാ​ജി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ക​മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗം പൊ​ലീ​സ് സൂ​പ്ര​ണ്ട് ദേ​വ​മ​നോ​ഹ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commission
News Summary - Panchayat Secretary's suicide should be investigated by Crime Branch - Human Rights Commission
Next Story