പന്തളം നഗരസഭ തെരഞ്ഞെടുപ്പ് പരാജയം; ഏരിയ സെക്രട്ടറിയെ മാറ്റി സി.പി.എം
text_fieldsപത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിൽ പന്തളം നഗരസഭ കൈവിട്ടതോടെ നടപടികളുമായി സി.പി.എം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്തുനിന്ന് നീക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷ കുമാറിന് പകരം ചുമതല നൽകി. സഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ല സെക്രട്ടറിയറ്റ് അംഗം ടി.ഡി. ബൈജുവിനേയും നീക്കി. സി.പി.എം സംസ്ഥാന സമിതി നിർദേശത്തെ തുടർന്നാണ് തീരുമാനം.
പന്തളം നഗരസഭ അധികാരം ബി.ജെ.പി പിടിച്ചെടുത്തിരുന്നു. സംഘടനാപരമായ ഗുരുതര വീഴ്ചയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ ബി.ജെ.പി 18 സീറ്റുകൾ നേടിയാണ് ഇത്തവണ അധികാരം പിടിച്ചെടുത്തത്. പാലക്കാടിന് പിന്നാലെ ബി.ജെ.പി അധികാരം നേടുന്ന നഗരസഭയായി പന്തളം. 2015ൽ 15 സീറ്റുകൾ നേടിയ സി.പി.എമ്മിനായിരുന്നു നഗരസഭ ഭരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.