പന്തളം ഗരസഭയിൽ അധ്യക്ഷൻ: ബി.ജെ.പിയിൽ തർക്കം
text_fieldsപത്തനംതിട്ട: പന്തളം നഗരസഭയിൽ അധ്യക്ഷനെ കണ്ടെത്താൻ ബി.ജെ.പിയിൽ ചർച്ച സജീവം. വിവിധ അഭിപ്രായവും തർക്കവും ഉയരുന്നതിനാലാണ് ചെയർമാനെ നിശ്ചയിക്കുന്നത് നീളുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വെള്ളിയാഴ്ച പന്തളത്ത് എത്തിയിരുന്നെങ്കിലും ചെയർമാനെ പ്രഖ്യാപിക്കാതെ മടങ്ങി.
ക്രൈസ്തവരിൽ വലിയൊരു വിഭാഗത്തിെൻറ കൂടി പിന്തുണ ലഭിച്ചതിനാലാണ് പന്തളം നഗരസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്. പ്രവാസി മലയാളിയും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ അച്ചൻകുഞ്ഞ് ജോണിനെയാണ് പാർട്ടി നേതൃത്വം പ്രധാനമായും പരിഗണിക്കുന്നതെന്നറിയുന്നു.
അച്ചൻകുഞ്ഞ് അടക്കം ക്രൈസ്തവ വിഭാഗത്തിൽനിന്ന് പാർട്ടിയിലേക്കെത്തിയ രണ്ടുപേർ താമര ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. പട്ടികജാതി സംവരണ സീറ്റിൽനിന്ന് വിജയിച്ച കെ.വി. പ്രഭയെ ചെയർമാനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഹിന്ദുക്കളുടെ വോട്ടുകൊണ്ട് മാത്രം പാർട്ടിക്ക് വളരാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ളയാളെ ചെയർമാനാക്കിയാൽ പാർട്ടിക്ക് ഗുണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയമാണ് പന്തളത്ത് അടക്കം ഹിന്ദുവോട്ടുകൾ കൂടുതൽ ബി.ജെ.പിക്ക് ലഭിക്കാൻ കാരണമായതെന്നും ഹിന്ദുക്കളുടെ ഹിതത്തിനെതിരായ തീരുമാനം ഉണ്ടാകരുതെന്നും അഭിപ്രായം ഉയരുന്നുണ്ട്.
എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.െജ.പി ക്യാമ്പിലെത്തിയ ജോസ് വിഭാഗം നേതാവ് ബെന്നി മാത്യുവാണ് അച്ചൻകുഞ്ഞ് ജോണിനെ കൂടാതെ പന്തളത്ത് ബി.െജ.പി ടിക്കറ്റിൽ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.