ബി.ജെ.പിയിലെത്തിയ പന്തളം പ്രതാപന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംശയ നിഴലിൽ
text_fieldsപന്തളം: പന്തളത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ബി.ജെ.പി പാളയത്തിൽ എത്തിയതിൽ ഞെട്ടലോടെ സഹപ്രവർത്തകർ. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരെൻറ സഹോദരനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. കെ. പ്രതാപൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായിൽനിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിെൻറ നേതൃത്വനിരയിൽ ഉണ്ടായിരുന്ന പ്രതാപന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിെൻറ പന്തളം നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നു. മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചുണ്ട്.
കഴിഞ്ഞ തവണയും ഇക്കുറിയും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ സ്ഥാനാർഥിപ്പട്ടികയിൽ എത്തിയിരുന്നെങ്കിലും സീറ്റ് നൽകിയില്ല.
ഇപ്രാവശ്യവും യു.ഡി.എഫ് പട്ടികയിൽ ഉണ്ടായിരുെന്നങ്കിലും കെ.പി.സി.സിയുടെ മുമ്പിൽ എത്തിയപ്പോൾ പ്രതാപെൻറ പേര് ഒഴിവാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയ പന്തളം നഗരസഭയിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് ചുക്കാൻപിടിച്ച പ്രതാപെൻറ നീക്കങ്ങളിൽ ഇതോടെ സംശയം ഉയർന്നുകഴിഞ്ഞു.
പന്തളം എൻ.എസ്.എസ് കോളജിൽ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം തുടങ്ങിയ പ്രതാപൻ കെ.എസ്.യു, സേവാദൾ സംഘടനയുടെ ജില്ല നേതാവായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്, ഡി.സി.സി അംഗം, കെ.പി.സി.സി നിർവാഹക സമിതി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.