കോവിഡ് കാലത്ത് ഒരു ‘വക്കാലത്ത്’ കല്യാണം; വരൻ ഗൾഫിൽ, വധു ഇങ്ങ് നാട്ടിൽ
text_fieldsപാണ്ടിക്കാട്: വരൻ ഗൾഫിൽ, വധു ഇങ്ങ് നാട്ടിൽ; എങ്കിലും കല്യാണം നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. കോവിഡ് കാലത്ത് നടന്ന വക്കാലത്ത് കല്യാണം വരൻ ഓൺലൈനിലൂടെ കണ്ടു.
കരുവാരകുണ്ട് മാമ്പുഴ നെച്ചിക്കാടൻ അബ്ദുൽ നാസറിെൻറ മകൾ നസ്രീനയും കിഴക്കേ പണ്ടിക്കാട് ഒറവംപുറത്തു വീട്ടിൽ അബ്ദുൽ സമദിെൻറ മകൻ അബ്ദുൽ ബാസിത്തും തമ്മിലെ വിവാഹമാണ് നടന്നത്. വിവാഹം േമയ് 25ന് നടത്താൻ മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചതായിരുന്നു.
എന്നാൽ, ദമ്മാമിൽ പെട്രോമിൻ കോർപറേഷനിൽ ജോലിചെയ്യുന്ന ബാസിത്തിന് കോവിഡ് കാല യാത്രാവിലക്ക് കാരണം എത്താൻ കഴിഞ്ഞില്ല. ഇതിനാൽ പിതാവിന് വക്കാലത്ത് ഏൽപിച്ചുള്ള കത്ത് മഹല്ല് കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ഇതിെൻറ അടിസ്ഥാനത്തിൽ മാമ്പുഴ മഹല്ല് ഖാദി സൈദാലി മുസ്ലിയാർ നികാഹ് നടത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.