പോക്സോ കേസ്: കുട്ടിെയ ബന്ധുക്കൾക്ക് വിട്ടുനൽകിയത് അധികൃതരുടെ അലംഭാവം
text_fieldsമലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ കുട്ടിെയ വീണ്ടും ബന്ധുക്കളോടൊപ്പം വിട്ടുനൽകിയത് അധികൃതരുടെ അലംഭാവം. ജില്ല ശിശു സംരക്ഷണ ഓഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ശിശു ക്ഷേമ സമിതി നേതൃത്വത്തിൽ ഇരയെ ബന്ധുക്കൾക്കൊപ്പം വിട്ടുനൽകിയത്.
എന്നാൽ, കുട്ടി വീണ്ടും പീഡനത്തിനിരയായി. പോക്സോ കേസുകളിൽ ഉൾപ്പെടുന്ന ഇരകൾക്ക് സർക്കാർ അനുവദിക്കുന്ന താത്കാലിക നഷ്ടപരിഹാരത്തുക, ഇൻഡിവിജ്യുൽ കെയർ പ്ലാൻസ്, സപ്പോർട്ടിങ് പേഴ്സൻ എന്നിവയും കുട്ടിക്ക് ലഭ്യമായിട്ടില്ല. ചികിത്സ, കൗൺസലിങ്, മാനസികാരോഗ്യ വിദഗ്ധെൻറ സഹായം, ഡോക്ടേഴ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണ, ഇരയെ വീട്ടിൽ അയക്കുന്നത് സംബന്ധിച്ച തീരുമാനം എന്നിവ ഇൻഡിവിജ്യുൽ കെയർ പ്ലാനിൽ ഉൾപ്പെടുന്നു. കുട്ടിയുടെ മാതാവിന് പ്രായമായതിനാൽ സപ്പോർട്ടിങ് പേഴ്സനെ നിയമിക്കുന്നതിന് നടപടിയുണ്ടായില്ല.
അഞ്ചു ദിവസത്തേക്ക് വിട്ടുനൽകാനാണ് ബന്ധുക്കൾ അപേക്ഷ നൽകിയിരുന്നത്. പിന്നീട് കുട്ടിക്ക് സംരക്ഷണം ഒരുക്കാമെന്നും പഠിപ്പിക്കാമെന്നും അറിയിച്ച് വീണ്ടും അേപക്ഷ നൽകി. ഒരു മാസം കഴിഞ്ഞ് ശിശുക്ഷേമ സമിതിക്ക് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് വീടും പരിസരവും സന്ദർശിച്ചതിൽ വളരെ തൃപ്തികരമായ വിവരങ്ങളാണ് ലഭിച്ചതെന്നും നിർഭയ ഹോമിൽനിന്ന് കുടുംബാന്തരീക്ഷത്തിലേക്ക് മാറ്റുന്നത് കുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തുന്നതിന് കാരണമാകുമെന്നുമാണ്.
ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കുട്ടിയെ വിട്ടുകൊടുത്തത്. പ്രമാദമായ എടപ്പാൾ, അരീക്കോട്, മങ്കട കേസുകളിലെ ഇരകളെയും ബന്ധുക്കളോടൊപ്പം വിട്ടുകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.