തെറ്റ് തിരുത്തുന്നത് കമ്യൂണിസ്റ്റ് രീതി –പന്ന്യൻ രവീന്ദ്രൻ
text_fieldsകണ്ണൂർ: തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നതാണ് കമ്യൂണിസ്റ്റ് രീതിയെന്നും അതിനുവേണ്ടി തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണെന്നും സി.പി.ഐ ദേശീയ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രൻ. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരണയോഗം എന്‍.ഇ. ബാലറാം സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലനില്‍ക്കേണ്ടത് സി.പി.ഐയുടെ ഉത്തരവാദിത്തമാണ്. കാരണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം കേരളത്തില്‍ പി.കെ.വി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് ഉണ്ടാക്കിയ പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. മതത്തിെൻറയും ജാതിയുടെയും പേരില്‍ നിലനില്‍ക്കുന്ന പാര്‍ട്ടികളും അഴിമതി തൊഴിലാക്കിയ പാര്‍ട്ടികളും ഇല്ലാത്ത മുന്നണിയാണ് അത്. ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ മുന്നണി തകരാന്‍ പോകുന്നു എന്ന ചിലരുടെ വ്യാമോഹം അടിസ്ഥാനരഹിതമാണെന്നും പന്ന്യന്‍ പറഞ്ഞു.
വിദ്യാഭ്യാസം കച്ചവടമാക്കിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്തുനിന്ന് ഏറെ വ്യത്യസ്തമായി പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കുത്തഴിഞ്ഞ നിലയിലായിരുന്ന വിദ്യാഭ്യാസരംഗത്ത് കൃത്യമായ ഉത്തരവാദിത്തബോധത്തോടെ ഇടപെടാന്‍ സര്‍ക്കാറിന് കഴിയുന്നുണ്ട്. ഇേൻറണൽ അസസ്െമൻറ് ഉൾപ്പെടെ സ്വാശ്രയ കോളജുകളില്‍ നടത്തിവരുന്ന നിരവധി കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമനിർമാണം നടത്താന്‍ സര്‍ക്കാര്‍ മുൻകൈയെടുക്കണമെന്നും പന്ന്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.