പന്തീരങ്കാവ് യു.എ.പി.എ കേസ്: അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാൻ നടപടി ഉണ്ടാകുമെന്ന് എൻ.ഐ.എ
text_fieldsഡൽഹി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാൻ നടപടി ഉണ്ടാകുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്ത് ത്വാഹ ഫസൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് എൻ.ഐ.എ നിലപാട് വ്യക്തമാക്കിയത്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിയായ അലന് ജാമ്യം അനുവദിച്ചത്. അലന്‍റെ ജാമ്യം നിലനിർത്തിയ ഉത്തരവ് തെറ്റെന്നും എൻ.ഐ.എ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഉത്തരവ് ചോദ്യം ചെയ്ത് ഹരജി നൽകാൻ എൻ.ഐ.എയോട് നിർദേശിച്ചിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിലാണ് അലനും ത്വാഹക്കും എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലൻ ഷുഹൈബിന് ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.