പന്തളത്തെ കർമസമിതി പ്രവർത്തകെൻറ മരണം ഹൃദയസ്തംഭനം മൂലം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ ശബരിമ ല കർമസമിതി പ്രവർത്തകൻ കുരമ്പാല കുറ്റിയിൽ വീട്ടിൽ ചന്ദ്രൻ ഉണ്ണിത്താെൻറ(55) മരണം ഹൃദയസ്തംഭനം മൂലമെന്ന് മു ഖ്യമന്ത്രി. ഹൃദയ സ്തംഭനത്തിെൻറ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിക്കെതിരെ ച ന്ദ്രൻ ഉണ്ണിത്താെൻറ മകൾ അഖില രംഗത്തെത്തി. തെൻറ പിതാവിെൻറ മരണ കാരണം ഹൃദയ സ്തംഭനമല്ലെന്നും ഇഷ്ടിക കൊണ്ടുള്ള ഏറിൽ തലയോട്ടി തകർന്നിരുന്നെന്നും അഖില വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനു മുമ്പ് ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് എങ്ങനെ പറയുമെന്നും അഖില ചോദിച്ചു.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറും സംഘർഷവും ഉണ്ടായത്. വൈകിട്ട് ആറു മണിയോടെ മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മാവേലിക്കര റോഡിൽ നഗരസഭാ കാര്യാലയത്തിനു മുമ്പിലുള്ള സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോഴായിരുന്നു കല്ലേറ്.
പ്രകടനത്തിൽ നിന്നും പാർട്ടി ഓഫീസിലേക്കും തിരിച്ചും കല്ലേറുണ്ടായതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ചന്ദ്രനെ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ചന്ദ്രനെ കൂടാതെ പരിക്കേറ്റ നാലു പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കടയ്ക്കാട് സ്വദേശി ആശാരി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നീ രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.