പന്തീരാങ്കാവ് യു.എ.പി.എ കേസ്: ഉസ്മാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
text_fieldsമഞ്ചേരി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതിയെ ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടു. തുവ്വൂർ ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി മേലേതിൽ ഉസ്മാനെയാണ് പത്ത് ദിവസത്തേക്ക് ജില്ല ജഡ്ജി എസ്. മുരളികൃഷ്ണ കസ്റ്റഡിയിൽ വിട്ടത്. ഭീകരവിരുദ്ധ സ്ക്വാഡിെൻറ (എ.ടി.എസ്) ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം 24ന് കോടതിയിൽ ഹാജരാക്കും. കനത്ത സുരക്ഷയിൽ രാവിലെ പത്തോടെയാണ് ജില്ല കോടതിയിൽ ഹാജരാക്കിയത്. 12.30 ഓടെ കൊണ്ടുപോയി.
പട്ടിക്കാട് നിന്നാണ് ഇയാളെ ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. 2016ൽ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തി മഞ്ചേരി സബ് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി ആറുമാസം തടവിലായിരുന്നു. പന്തീരാങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലൻ ശുഐബും ഉസ്മാനുമായി സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു പിടിയിലായത്. എന്നാൽ, ഇയാൾ ഓടി രക്ഷപ്പെട്ടു. ഫ്രണ്ട് ഓർഗനൈസേഷൻ പ്രവർത്തകനാണ് ഉസ്മാനെന്ന് പൊലീസ് പറയുന്നു. മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതടക്കം പത്ത് കേസിലെ പ്രതിയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം യു.എ.പി.എ ചുമത്തിയവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.