പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ നാട്ടിൽ തിരിച്ചെത്തി
text_fieldsകൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ മുഖ്യ പ്രതി രാഹുൽ പി. ഗോപാൽ നാട്ടിൽ തിരിച്ചെത്തി. പ്രതി രാഹുലും പരാതിക്കാരിയായ ഭാര്യയും നേരിട്ട് ആഗസ്റ്റ് 14ന് ഹാജരാകണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട ഇയാൾ ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്.
ഭർത്താവുമായുള്ള തർക്കം പരിഹരിച്ചെന്ന് രാഹുലിനെതിരെ പരാതി നൽകിയിരുന്ന ഭാര്യ പിന്നീട് സത്യവാങ്മൂലം നൽകിയിരുന്നു. രാഹുൽ തന്നെ മർദിച്ചിട്ടില്ലെന്നും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും യുവതി വ്യക്തമാക്കിയിരുന്നു. തുടർന്ന്, ഭാര്യയുടെ സത്യവാങ്മൂലം സഹിതം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈകോടതിയിൽ ഹരജി നൽകി. ഭാര്യക്ക് പരാതിയില്ലാത്ത സാഹചര്യത്തിൽ കേസിന് പ്രസക്തിയില്ലെന്നും രാഹുലിന്‍റെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇരുവരോടും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.