പാനൂർ സ്ഫോടനം: ഡി.വൈ.എഫ്.ഐ നേതാവടക്കം രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsപാനൂർ (കണ്ണൂർ): പാനൂർ മുളിയാത്തോട് ബോംബ് നിർമാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് അടക്കം രണ്ടുപേർകൂടി അറസ്റ്റിൽ. മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31) എന്നിവരെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമൽബാബു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കുന്നോത്തുപറമ്പ് സ്വദേശി മിഥുൻ, കതിരൂർ സ്വദേശി ഷിബിൻ എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. മിഥുനെ ബംഗളൂരുവിൽനിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്റെ ഗൂഢാലോചനയിൽ മുഖ്യ പങ്കാളിയായ മിഥുൻ സ്ഫോടനത്തിന്റെ തലേ ദിവസമാണ് നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് പോയത്. അമൽ ബാബു കുന്നോത്തുപറമ്പ് ക്വാറിയിലെ ടിപ്പർ ഡ്രൈവറാണ്.
സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഡി.വൈ.എഫ്.ഐ നേതാവ് അടക്കം കേസിൽ പ്രതിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.