പാനൂർ ബോംബ് സ്ഫോടനം; ഒന്നാം പ്രതി അറസ്റ്റിൽ
text_fieldsപാനൂർ: മുളിയാത്തോട് ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി അറസ്റ്റിലായി. മുളിയാത്തോട് മാവുള്ളചാലിൽ വലിയ പറമ്പത്ത് വിനീഷി (39)നെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ്. ബോംബ് നിർമാണത്തിന്റെ മുഖ്യസൂത്രധാരൻ വിനീഷാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത് നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്.
കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്.
ഒരുസംഘത്തെ നയിച്ചത് വിനീഷും മറുസംഘത്തിന്റെ തലവൻ കാപ്പ ചുമത്താൻ ശിപാർശ ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ദേവാനന്ദുമാണ്. ബോംബ് സ്ഫോടനത്തിന് മുമ്പ് ഇടക്കിടെ ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി.
പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ 12 പ്രതികളാണുള്ളത്. ഇവരിൽ അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡി.വൈ.എഫ്.ഐ യൂനിറ്റ് ഭാരവാഹികളാണ്.
ബോംബ് നിർമാണത്തിൽ പങ്കെടുത്തവരും സ്ഫോടനം നടന്നപ്പോൾ രക്ഷപ്പെടുത്തിയവരും ബോംബ് നിർമാണ സാമഗ്രികൾ എത്തിച്ചവരുമടക്കം എല്ലാവരും സി.പി.എമ്മുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.