പാനൂർ വിഷ്ണുപ്രിയ വധക്കേസ്: പ്രതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; ആയുധം വാങ്ങിയ കടയിൽ തെളിവെടുപ്പ്
text_fieldsകണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിലെ പ്രതി ശ്യം ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി. തലശ്ശേരി സി.ജി.എം കോടതിയിൽ നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പൊലീസ് നൽകിയിരുന്നത്. എന്നാൽ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
തുടർന്ന് ഉച്ചയോടുകൂടി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. പ്രതി ആയുധം വാങ്ങിയ കൂത്തു പറമ്പിലെ കടയിൽ എത്തിച്ച് തെളിവെടുത്തു. കത്തി ഉണ്ടാക്കാനുള്ള ഇരുമ്പും പെൺകുട്ടിയുടെ തലക്കടിച്ച ചുറ്റികയും വാങ്ങിച്ചത് ഈ കടയിൽ നിന്നായിരുന്നു. കടക്കാരൻ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ തിരികെ പാനൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരുന്നു. വൈകുന്നേരത്തോടെ കോഴിക്കോട്ടെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇവിടെ വെച്ചായിരുന്നു വിഷ്ണു പ്രിയയെയും പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും ശ്യംജിത്ത് പിന്തുടർന്ന് എത്തി വാക്കേറ്റമുണ്ടായത്.
ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.