41 വകുപ്പുകളിൽ കൂടി ശമ്പള ബില്ലുകൾ കടലാസ് രഹിതമാക്കുന്നു
text_fieldsതിരുവനന്തപുരം: 41 സർക്കാർ വകുപ്പുകളിൽ കൂടി ശമ്പള വിതരണത്തിന് കടലാസ് രഹിത ബിൽ സംവിധാനം നടപ്പാക്കുന്നതിന് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് ഉത്തരവിറക്കി.
ജനുവരി മുതൽ ഇതിന് പ്രാബല്യം നൽകി. ധനകാര്യം, ട്രഷറി വകുപ്പുകളിൽ 2019 ഒക്ടോബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ കടലാസ് രഹിത സംവിധാനം നടപ്പാക്കിയിരുന്നു. തുടർന്ന് 65 വകുപ്പുകളിൽ കൂടി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിൽ 41 എണ്ണത്തിലാണ് ഇപ്പോൾ കടലാസ് രഹിത ശമ്പള ബിൽ സംവിധാനം പ്രാബല്യത്തിലാകുന്നത്. ശമ്പള വിതരണ നടപടികൾ വേഗത്തിലാക്കാൻ ഇത് വഴിയൊരുക്കുമെന്നാണ് ധനവകുപ്പ് വിലയിരുത്തൽ.
പുതിയ സംവിധാനം നടപ്പാക്കുന്ന വകുപ്പുകൾ:
അഡ്മിനിസ്ട്രേഷൻ ഒാഫ് ജസ്റ്റിസ്-ജുഡീഷ്യറി, പിന്നാക്ക വിഭാഗം, വിദ്യാഭ്യാസം(ലോ കോളജ്), എൻക്വയറി കമീഷൻ, സ്പെഷൽ ജഡ്ജ്, പരിസ്ഥിതി, എക്സൈസ്, അഗ്നിശമന സേന, ഫിഷറീസ്, വനം വന്യജീവി, പൊതുഭരണം, ഹാൻറ്ലൂം, ആരോഗ്യം, ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻറ്, ഹോമിയോപ്പതി, ഭവനം, ഹെഡ്രോഗ്രാഫിക് സർവേ വിഭാഗം, ആയുർവേദം, വ്യവസായ പരിശീലനം, വ്യവസായ ൈട്രബ്യൂണലുകൾ, കിർത്താർഡ്സ്, ഇൻഷുറൻസ് മെഡിക്കൽ സർവിസ്, ലീഗൽ െമട്രോളജി, ലോട്ടറി, നിയമസഭ, തദ്ദേശ എൻജിനീയറിങ് വിഭാഗം, മെഡിക്കൽ വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, എൻ.സി.സി, പൊലീസ്, പി.എസ്.സി, രാജ്ഭവൻ, റവന്യൂ, റവന്യൂ-ലാൻഡ് ബോർഡ്, സെക്രേട്ടറിയറ്റ്, കായികവും യുവജനകാര്യവും, ജലഗതാതം, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ടൂറിസം, യൂനിേവഴ്സിറ്റി അപ്പലേറ്റ് ൈട്രബ്യൂണൽ, വിജിലൻസ്, വിജിലൻസ് ൈട്രബ്യൂണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.