സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല; നേതൃത്വത്തിനോട് ചില ചോദ്യങ്ങളുന്നയിച്ച് മുൻ എം.എൽ.എ
text_fieldsകോഴിക്കോട്: ജനാധിപത്യപരമായ തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാ ഭാവികമാണെന്നും ഫലം എതിരാവുമെന്ന് കണ്ട് വടകരയെയാകെ വർഗീയ ചെളിവാരിയെറിഞ്ഞ് രക്ഷപ്പെടാനുള്ള വർഗീയിസ്റ്റ് സി.പി.എമ്മുകാരുടെ നീക്കം അവസാനിപ്പിക്കണമെന്നും വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് ചെയർമാനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല. ശൈലജ വടകരയിൽ ജയിച്ചില്ലെങ്കിൽ കേരളം ഇന്നുവരെ ആർജ്ജിച്ചെടുത്ത മതേതരത്വം അപ്പാടെ തകരുമെന്നാണ് സി.പി.എം സൈബർ പോരാളിയും കോളജ് അധ്യാപികയുമായ ദീപ നിഷാന്ത് ആരോപിച്ചത്. അശ്ലീല വീഡിയോ ദുരാരോപണം ചീറ്റിയതോടെ മനോനില തെറ്റിയ സൈബർ വെട്ടുകിളികൾ വർഗീയ ക്യാപ്‌സ്യൂൾ സൃഷ്ടിച്ച്, മതേതരത്വം അപകടത്തിലെന്ന് നിലവിളിച്ച് യു.ഡി.എഫിൽ ചാർത്തി വടകര യുടെ മനുഷ്യത്വം അളക്കാൻ ആരും വളർന്നിട്ടില്ല. പാറക്കൽ പറഞ്ഞു.
ഷാഫിയെ സ്വീകരിക്കാൻ മാർച്ച് 10ന് വടകരയിൽ ഒഴുകിയെത്തിയ പതനായിരങ്ങളെ നോക്കി, കേരള രാഷ്ട്രീയത്തിലെ അശ്ലീലമാണ് ആ കാഴ്‌ച എന്നും ഇവർ വിഷം തുപ്പിയത് ആകസ്‌മികമല്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് സോഷ്യൽ മീഡിയ പരിശോധിച്ചാൽ കെ.ടി. ജലീൽ മുതൽ പി. ജയരാജൻ വരെയുള്ളവരുടെ വിലാപവും സമാനമാണ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതൊരു രാഷ്ട്രീയ അശ്ലീലമാണെന്നും മതേതരത്വത്തിൻ്റെ പരാജയമാണെന്നും വർഗീയിസ്റ്റുകൾ ചിത്രീകരിക്കുന്നത്. 2009ൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ വന്നപ്പോൾ വടകരയിലെ റെയിൽവേ സ്‌റ്റേഷനും ബസ്‌റ്റാൻ്റും ഉൾപ്പെടെ കോട്ടപ്പറമ്പ് ഉൾപ്പെടെ നിറഞ്ഞുകവിഞ്ഞ ജനമാണ് വരവേറ്റത്. 2019ൽ കെ മുരളീധരൻ മ ത്സരിക്കാനായി വടകരയിലെത്തിയപ്പോൾ കണ്ട ജനസഞ്ചയം എല്ലാവരം കണ്ടതാണ്. കോൺഗ്രസ്സുകാരെക്കാൾ മുസ് ലിംലീഗുകാരിയിരുന്നു കൂടുതലും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്നൊന്നും ഇതൊരു രാഷ്ട്രീയ അശ്ലീലമായി ഇതാരും പറഞ്ഞില്ല. ഇത്തവണ ഷാഫിയെ സ്വീകരിക്കാൻ പതിനായിരങ്ങൾ വടകരയിൽ തടിച്ചു കൂടിയപ്പോൾ അതൊരു രാഷ്ട്രീയ അശ്ലീലമായി സി.പി.എം ബുദ്ധിജീവികൾക്കും കെ.ടി ജലീലിൻ്റെ നിലവാരമുള്ളവർക്കും തോന്നി. ഇതൊരു ചർച്ച ചെയ്യേണ്ട വിഷയമാണ്.
ഒമ്പതിന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച്, 10ന് വടകരയിലെത്തിയ ഷാഫിക്കെതിരെ 11ന് തന്നെ നീചമായ ഭാഷയിൽ വർഗീയത ആരോപിച്ച് ഉന്നത സി.പി.എമ്മുകാർ രംഗത്തു വന്നു. നാദാപുരത്തെ സി.പി.എം നേതാവ്, ഷാഫി നമ്മൻ്റെ ആളാണെന്ന് പറയാൻ തുടങ്ങി; എന്തൊരു നാടാണ് നമ്മുടേത് എന്നു വിഷം ചുരത്തിത്തുടങ്ങിയവർ ആ നറേഷൻ വെച്ചാണ് അദ്ദേഹത്തെ അവസാനം വരെ വേട്ടയാടിത്. കോളജ് അധ്യാപകരും മുൻ എം.എൽ.എ കെ.കെ ലതികയുടെ മുൻ പി.എ ഉൾപ്പെടെ വെറുപ്പ് വിതറിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോഴാണ് അവസാന ആയുധമായി 25ന് കാഫിർ കള്ളം പടച്ചത്. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒന്നിച്ച് സ്നേഹത്തോടെ മുന്നോട്ടു പോവേണ്ടവരാണ് നമ്മൾ. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചല്ല, വടകരയുടെ പേ രും പ്രതാപവുമെന്ന് ഓർക്കണമെന്നും പാറക്കൽ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.