പാറക്കണ്ടി പവിത്രന് വധക്കേസ്: ഏഴ് ആർ.എസ്.എസുകാർക്ക് ജീവപര്യന്തം
text_fieldsതലശ്ശേരി: സി.പി.എം പ്രവര്ത്തകന് പൊന്ന്യം നാമത്തുമുക്കിലെ പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമായ പൊന്ന ്യം വെസ്റ്റ് ചെങ്കളത്തിൽ വീട്ടില്‍ സി.കെ. പ്രശാന്ത് (36), പൊന്ന്യം നാമത്തുമുക്കിലെ നാമത്ത ് ഹൗസിൽ ലൈജേഷ് എന്ന ലൈജു (39), നാമത്തുമുക്കിലെ ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീ ഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര ഹൗസിൽ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാം മൈല്‍ ലക്ഷ്മി ഹൗസില്‍ കെ.സി. അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിന് സമീപം തട്ടാരത്തിൽ തെക്കേതില്‍ വീട്ടില്‍ കെ. മഹേഷ് (38) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. എട്ടു പ്രതികളുള്ള കേസിൽ നാലാം പ്രതിയായ വലിയപറമ്പത്ത് ജ്യോതിഷ് മരിച്ചു.
പ്രതികൾ പിഴയടച്ചാല്‍ മൂന്നര ലക്ഷം രൂപ കൊല്ലപ്പെട്ട പവിത്രെൻറ കുടുംബത്തിന് നൽകണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവനുഭവിക്കണം. ജീവപര്യന്തം തടവിന് പുറേമ അന്യായമായി സംഘം ചേര്‍ന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143 വകുപ്പ് പ്രകാരം നാലു മാസവും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് 147ാം വകുപ്പ് പ്രകാരം രണ്ടു വര്‍ഷവും ആയുധവുമായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് 148 വകുപ്പ് പ്രകാരം മൂന്നു വര്‍ഷവും തടഞ്ഞുവെച്ച് ആക്രമിച്ചതിന് 341 വകുപ്പ് പ്രകാരം ഒരുമാസവും കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.
നേരത്തെ ജയിലില്‍ കിടന്ന കാലം ശിക്ഷയില്‍നിന്ന് ഇളവുചെയ്യും. 2007 നവംബർ ആറിനാണ് േകസിനാസ്പദമായ സംഭവം.
പാല് വാങ്ങുന്നതിന് വീട്ടില്‍നിന്ന് പൊന്ന്യം നായനാർ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ പുലര്‍ച്ച അഞ്ചേമുക്കാലിന് നാമത്തുമുക്ക് അംഗൻവാടിക്ക് സമീപം പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിെക്കയാണ് മരിച്ചത്. കൊല്ലപ്പെട്ട പവിത്രെൻറ ഭാര്യ രമണി, മകന് വിപിന്‍, ഏഴാം പ്രതി വിജിലേഷിനെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‍സ് ജഡ്ജി സുരേഷ്കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചു.
48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകൾ അന്യായക്കാരും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.