സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍
text_fieldsകോഴിക്കോട്: ബംഗളൂരുവിൽ ഒമ്പതിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച് സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്റ്റുെചയ്ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
മഞ്ചേരി സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ് സി-ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയത്. പ്രൊഡക്ഷന്‍ വാറൻറിന് അപേക്ഷിച്ച കേരള പൊലീസിന് പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുമതി നല്‍കുകയായിരുന്നു. നിലവിൽ പരപ്പന അഗ്രഹാര ജയിലിലുള്ള ഇയാളെ കോഴിക്കോട്ടെ ജയിലിലേക്ക് മാറ്റിയശേഷം ചോദ്യം ചെയ്യും.
തുടർന്ന് ആവശ്യമെങ്കിൽ ഇവിടത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്േചഞ്ചുകൾ പ്രവർത്തിപ്പിച്ച പ്രതികൾക്ക് ഇയാളുമായി ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരള പൊലീസ് നടപടി. സൈനികനീക്കം ചോർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇൻറലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ജൂൺ ആദ്യം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.